കുരുക്കിലാക്കാന്‍ ഒരു സിഗ്നല്‍
കണ്ണൂര്‍: കാല്‍ടെക്‌സ് സര്‍ക്കിളില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളില്‍ ഇക്കുറിയും അശാസ്ത്രീയത. നാലു ഡിവൈഡറുകളിലായി സ്ഥാ പിച്ച സിഗ്നല്‍ ലൈറ്റുകള്‍ കഴിഞ്ഞാണ് ഇപ്പോള്‍ വാഹനങ്ങള്‍ക്കു നിര്‍ത്തിയിടാനുള്ള സ്റ്റോപ് ലൈനുള്ളത്. ഇതോടെ ആദ്യമെത്തുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ ലൈറ്റുകള്‍ കാണാന്‍ കഴിയാത്ത സ്ഥിതിയായി. പിന്നിലുള്ള വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണടി ശബ്ദത്തിലൂടെയാണ് മുന്നിലുള്ള വാഹനങ്ങള്‍ക്ക് സിഗ്നല്‍ മാറുന്നത് മനസിലാക്കാനാവുന്നത്.
അശാസ്ത്രീയതയുടെ പേരില്‍ ഒരിക്കല്‍ നിര്‍ത്തി വച്ച സിഗ്നല്‍ സംവിധാനം കഴിഞ്ഞയാഴ്ചയാണ് പുനസ്ഥാ പിച്ചത്. എന്നാല്‍ മുന്‍പത്തേതില്‍ നിന്നു വ്യത്യസ്തമായി സമയക്രമം മാത്രം ഉള്‍പ്പെടുത്തിയാണ് സിഗ്നല്‍ സ്ഥാ പിച്ചത്.
15 സെക്കന്റാണ് ഓരോ വശത്തും വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വരുന്നത്. ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു ആഴ്ചകള്‍ക്കു മുമ്പേതന്നെ സീബ്രാ ലൈനുകളും സ്‌റ്റോപ് ലൈനുകളും വരച്ചിരുന്നു.
എന്നാല്‍ സിഗ്നല്‍ സംവിധാനം മീറ്ററുകള്‍ വ്യത്യാസത്തില്‍ സ്ഥാപിച്ചതോടെ ലൈറ്റുകളും ലൈനും തമ്മിലുള്ള അകലം കൂടുകയും സ്റ്റോപ് ലൈനില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ കാണാനാകാത്ത അവസ്ഥയുണ്ടാവുകയുമായിരുന്നു. ഇതുകാരണം വാഹനങ്ങള്‍ സിഗ്നല്‍ തെറ്റിച്ച് കടന്നു പോകുന്നതും പതിവായിട്ടുണ്ട്.
കാല്‍ടെക്‌സ് സര്‍ക്കിള്‍ ഗാന്ധി സര്‍ക്കിളായി ഉയര്‍ത്തുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ ഗാന്ധി പ്രതിമ നില്‍ക്കുന്ന സിഗ്നല്‍ തൂണുകള്‍ നാലു ഭാഗത്തേക്കമുള്ള ഡിവൈഡറുകളിലേക്കു മാറ്റിയത്. ഇതേ അപാകത അന്നും ചൂണ്ടിക്കാട്ടിയതോടെ ലൈറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇതിനു ശേഷം കഴിഞ്ഞ 11ാം തിയതിയാണ് അരക്കോടി രൂപ ചെലവില്‍ സിഗ്‌നല്‍ വിളക്കുകള്‍ വീണ്ടും സ്ഥാ പിച്ചത്. എന്നാല്‍ അശാസ്ത്രീയത പരിഹരിക്കുന്നതില്‍ ഇക്കുറിയും അധികൃതര്‍ക്ക് വീഴ്ച സംഭവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."