ഡല്‍ഹിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ 21 കാരിയെ കുത്തിക്കൊലപ്പെടുത്തി
ന്യൂഡല്‍ഹി:നോര്‍ത്ത് ഡല്‍ഹിയിലെ ബുരാരിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ 21 കാരിയെ കുത്തിക്കൊലപ്പെടുത്തി. അധ്യാപികയായ കരുണ എന്ന യുവതിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
റോഡരികില്‍ നില്‍ക്കുകയായിരുന്ന കരുണയെ ബൈക്കിലെത്തിയ അക്രമി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സുരേന്ദര്‍ എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ റോഡില്‍ നിരവധി ആളുകളുണ്ടായിരുന്നെങ്കിലും ആരും തന്നെ യുവതിയെ രക്ഷിക്കാനായി ശ്രമിച്ചിരുന്നില്ല.30 തവണ ഇയാള്‍ കരുണയുടെ ശരീരത്തില്‍ കുത്തി.
വിവാഹ മോചിതനായ സുരേന്ദര്‍ ഒരു വര്‍ഷത്തോളമായി കരുണയെ ശല്യം ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ച് മാസങ്ങള്‍ക്ക മുന്‍പ് കരുണയുടെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടു പേരുടേയും വീട്ടുകാര്‍ തമ്മില്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചതിനാല്‍ നടപടിയൊന്നും എടുത്തില്ലെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."