റിയാദില്‍ മലയാളികളുടെ താമസസ്ഥലത്തു ആയുധം കാട്ടി അര്‍ധരാത്രി വന്‍ കവര്‍ച്ച
റിയാദ്: തലസ്ഥാന നഗരിയായ റിയാദിലെ മലയാളികളുടെ താമസസ്ഥലത്തു അര്‍ധരാത്രി വന്‍ കവര്‍ച്ച. ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കവര്‍ച്ചാ സംഘം ഇവിടെ തേര്‍വാഴ്ച നടത്തിയത്. ശുമൈസി ജരാദിയ്യയിലാണ് ശനിയാഴ്ച രാത്രി ആഫ്രിക്കന്‍ വംശജരെന്നു കരുതുന്നവര്‍ കവര്‍ച്ച നടത്തിയത്. ഒരു കമ്പനിയുടെ ഉത്തരേന്ത്യക്കാരും 6 മലയാളികളുമടക്കം 12 ഓളം പേര്‍ താമസിക്കുന്ന വില്ലയിലാണ് സംഭവം.
അര്‍ധരാത്രി ഫഌറ്റില്‍ കടന്നുകൂടിയ ഇവര്‍ വാതിലുകള്‍ മെല്ലെ ഉന്തി നോക്കി ചാരിയിട്ട വാതിലുകള്‍ തുറന്നു മുറിക്കകത്തു പ്രവേശിക്കുകയായിരുന്നു. രണ്ടു മലയാളികള്‍ താമസിക്കുന്ന മുറിയിലാണ് ഇവര്‍ ആദ്യം കയറിയത്. മുറിയില്‍ കയറി മൊബൈല്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ കൈക്കലാക്കിയ ശേഷം മുറിയിലെ ലൈറ്റിട്ടു. പെട്ടെന്ന് ഞെട്ടിയുണര്‍ന്ന മലയാളികളെ മാരക ആയുധങ്ങള്‍ കാട്ടി സംഘം മുള്‍മുനയില്‍ നിര്‍ത്തുകയും ഒരാളെ കട്ടിലിനോട് ചേര്‍ത്തി കെട്ടിയിട്ടു വായില്‍ തുണിയും മറ്റും തിരുകുകുകയും ചെയ്തു. തുടര്‍ന്ന് മറ്റെയാളെ കത്തി മുനയില്‍ നിര്‍ത്തി പൂട്ടിയ നിലയില്‍ കാണപ്പെട്ട മറ്റു മുറികള്‍ തുറപ്പിക്കാനുള്ള ശ്രമമായിരുന്നു.
എന്നാല്‍ പൂട്ടിയ മുറി പുറത്തു നിന്നും മുട്ടിയപ്പോള്‍ അകത്തുള്ളവര്‍ ആരാണെന്നു ചോദിക്കുകയും പുറത്തു നിന്നും കത്തി മുനയില്‍ നിന്ന മലയാളി സംശയം ജനിപ്പിക്കുന്ന രീതിയില്‍ മറുപടി നല്‍കുകയും ചെയ്തപ്പോള്‍, മറുപടിയില്‍ സംശയം തോന്നിയ അകത്തുണ്ടായിരുന്ന മലയാളി അടുത്തുള്ള മറ്റു മുറികളിലുള്ളവരെ ഫോണിലൂടെ വിളിച്ചുണര്‍ത്തുകയുമായിരുന്നു. എല്ലാ റൂമുകളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങിയതോടെ കയ്യില്‍ കിട്ടിയതുമായി കള്ളന്മാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഫഌറ്റില്‍ കയറിയ കവര്‍ച്ചാ സംഘം കയ്യിലുള്ള ആയുധങ്ങള്‍ക്ക് പുറമെ അടുക്കളയിലെ മൂര്‍ച്ചയേറിയ വലിയ കത്തിയും കൈക്കലാക്കിയിരുന്നു. റിയാദില്‍ ഈയിടെയായി ഇത്തരത്തില്‍ പപല വിധത്തിലുള്ള കവര്‍ച്ചാ ശ്രമങ്ങളും അരങ്ങേറിയിട്ടുണ്ട്. ജീവന് തന്നെ ഭീഷണിയായ നിലയിലാണ് പല കവര്‍ച്ചാ ശ്രമങ്ങളും നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."