പുതിയ റാങ്ക്പട്ടിക തയാറാക്കാന്‍ രണ്ടു മെഡി.കോളജുകള്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: പരാതിക്കാരെക്കൂടി ഉള്‍പ്പെടുത്തി മെഡിക്കല്‍ പ്രവേശനത്തിനുള്ള റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാന്‍ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിനും എറണാകുളം ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജിനും പ്രവേശന മേല്‍നോട്ട സമിതിയായ ജെയിംസ് കമ്മിറ്റി നിര്‍ദേശം നല്‍കി. അപേക്ഷ നല്‍കിയിട്ടും റാങ്ക്പട്ടികയില്‍ പേരില്ലെന്നുകാണിച്ച് നിരവധി പേരാണ് ജെയിംസ് കമ്മിറ്റിയ്ക്കു മുന്‍പില്‍ പരാതിയുമായെത്തിയത്.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ സമയത്ത് മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെന്നും ബാങ്ക്ഗാരന്റി നല്‍കിയില്ലെന്നും കാണിച്ചാണ് അപേക്ഷകള്‍ നിരസിച്ചത്.
നിരസിച്ച 52 അപേക്ഷകളുംകൂടി ഉള്‍പ്പെടുത്തി നാളെ വൈകുന്നേരം അഞ്ച് മണിക്കുശേഷം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിന് ജെയിംസ് കമ്മിറ്റി നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് നാളെ വൈകുന്നേരം അഞ്ച് മണിവരെ രേഖകള്‍ സമര്‍പ്പിക്കാം.
ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ അപേക്ഷിച്ച് റാങ്ക് ലിസ്റ്റിലുള്‍പ്പെടാത്ത 12 വിദ്യാര്‍ഥികള്‍ ഈമാസം 23ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുന്‍പ് രേഖകള്‍ ഹാജരാക്കണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ബാങ്ക്ഗ്യാരന്റി ഹാജരാക്കാന്‍ 27 ന് വൈകുന്നേരം അഞ്ച് വരെ സമയം അനുവദിച്ചിട്ടുണ്ട്. തലവരിപ്പണം പാടില്ലെന്ന സുപ്രിം കോടതി വിധിന്യായം അനുസരിച്ചും ജെയിംസ് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുമാകണം പ്രവേശന നടപടികളെന്ന് കമ്മിറ്റി മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ ഫാദര്‍ സിജോമോന്‍ പണ്ടപ്പളളില്‍ ഡയറക്ടര്‍ ഡോ.ഡാനിയേല്‍ ജോണ്‍സണ്‍ എന്നിവരും ശ്രീനാരായണ കോളജിനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റുമാരായ മില്ലു ദണ്ഡപാണി എന്‍. മുരളീധരപണിക്കര്‍, കോളജ് സെക്രട്ടറി രാജീവ് മണ്ണാലി എന്നിവരും കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."