ഗുഡ്‌സ് അപകടം: കൊല്ലം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
കൊല്ലം:കരുനാഗപ്പള്ളി മാരാരിത്തോട്ടം കല്ലുകടവ് പാലത്തിനു സമീപം ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് താറുമാറായ കൊല്ലം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അറ്റകുറ്റപണികള്‍ക്കു ശേഷം ഡീസല്‍ എന്‍ജിന്‍ പരീക്ഷണയോട്ടം നടത്തിയതിനുശേഷമാണ് പാളത്തിലൂടെ ട്രെയിനുകള്‍ കടത്തിവിട്ടത്. കൊല്ലം-ആലപ്പുഴ പാസഞ്ചറാണ് ആദ്യമായി ഇതുവഴി കടന്നുപോയത്.
എന്നാല്‍ ഈ പാളത്തിലൂടെ ഏതാനും ദിവസത്തേക്കായി 20 കി.മി വേഗതയില്‍ മാത്രമേ ട്രെയിനുകള്‍ കടത്തിവിടൂ. ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും സമയമെടുക്കും.അതിനാല്‍ വരും ദിവസങ്ങളിലും ട്രെയിനുകള്‍ വൈകും.
[caption id="attachment_113487" align="alignnone" width="300"] അപകടത്തെത്തുടര്‍ന്ന് പാളത്തില്‍ അറ്റകുറ്റപണികള്‍ നടത്തുന്നു (ഫയല്‍) [/caption]അപകടത്തെത്തുടര്‍ന്ന ഇന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള ഗുരുവായൂര്‍-ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി 12.50നായിരുന്നു അപകടം. മധുരയില്‍ നിന്നും കോട്ടയത്തേക്കു വളവുമായി പോവുകയായിരുന്ന 21 ബോഗികളുള്ള ഗുഡ്‌സ് ട്രെയിനിന്റെ ഏഴു ബോഗികള്‍ പാളംതെറ്റുകയും അതില്‍ അഞ്ചെണ്ണം പൂര്‍ണമായും താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ ലൈനുകള്‍ മാറ്റി സ്ഥാപിച്ചിടത്താണ് ഇപ്പോള്‍ അപകടം ഉണ്ടായത്. 58 കിലോമീറ്റര്‍ വേഗതയിലെത്തിയ ട്രെയിന്‍ മാരാരിത്തോട്ടത്തെ വളവില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. എന്‍ജിനില്‍ നിന്ന് അഞ്ചാമത്തെ ബോഗി മുതലാണ് പാളംതെറ്റിയത്. ഇതില്‍ ആറു ബോഗികള്‍ പാളത്തില്‍നിന്നു പത്തടി താഴ്ചയിലേക്കു മറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."