മെമ്പര്‍ഷിപ്പ് കാംപയിന് ഒക്ടോബര്‍ രണ്ടു മുതല്‍
കോഴിക്കോട്: ഓള് കേരള ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോയിസേഷന്‍ മെമ്പര്‍ഷിപ്പ് കാംപയിന് ഒക്ടോബര്‍ രണ്ടു മുതല്‍ നവംബര്‍ ഒന്നു വരെ നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നവംബര്‍ പതിനഞ്ചിന് മുന്‍പ് പഞ്ചായത്ത് കമ്മിറ്റിയും 30ന് മുന്‍പ് ബ്ലോക്ക് കമ്മിറ്റിയും നിലവില്‍ വരും. കൂടരഞ്ഞിയിലെ മുന്‍ പഞ്ചായത്തംഗം രാജുവിന്റെ കുടുംബസഹായ ഫണ്ട് ശേഖരണം വിജയിപ്പിക്കാനും തീരുമാനിച്ചു. 28ന് മുഖ്യമന്ത്രിക്കും പഞ്ചായത്ത് വകുപ്പ് മന്ത്രിക്കും അവകാശപത്രിക നല്‍കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.വി അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. എ.ടി ശ്രീധരന്, ബി. സെയ്തലവി, എന്‍.വി ബാലന് നായര്‍, ഇമ്പിച്ചാമിനബി ടീച്ചര്‍, കെ.പി കൃഷ്ണന് കുട്ടി, കെ.എം വിജയന്, കപ്യേടത്ത് ചന്ദ്രന്, മൂസക്കോയ ഹാജി, വി.കെ റസാഖ്, പി.കെ പോക്കര് കുട്ടി, സി. ഗംഗാധരന് നായര്‍, എം.പി മൊയ്തീന് കോയ, സി.കെ ബദറുദ്ദീന്‍ ഹാജി, ടി.കെ അബ്ദുറഹ്മാന് പ്രസംഗിച്ചു. സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍ സ്വാഗതവും ട്രഷറര്‍ സി. മോഹനന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."