HOME
DETAILS
MAL
യു.ഡി.എഫ് സമാധാന സംഗമം നാളെ
backup
September 20 2016 | 22:09 PM
കണ്ണൂര്‍: ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിച്ച് ജനങ്ങള്‍ക്കു സമാധാനം നല്കാന് സി.പി.എമ്മും ബി.ജെ.പിയും തയാറാകണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ രാവിലെ 10 മുതല്‍ സമാധാന സംഗമം സംഘടിപ്പിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, പി.പി തങ്കച്ചന്, കെ.പി.എ മജീദ്, ഷെയ്ക്ക് പി ഹാരിസ്, എ.എ. അസീസ്, ജോണി നെല്ലൂര്‍, അനൂപ് ജേക്കബ് തുടങ്ങിയവരും യു.ഡി.എഫ് എം.എല്‍.എമാര്‍, എം.പിമാര്‍, നേതാക്കള്‍ എന്നിവരും പങ്കെടുക്കുമെന്നു എ.ഡി മുസ്തഫ, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്, പി കുഞ്ഞിമുഹമ്മദ്, ഇല്ലിക്കല്‍ അഗസ്തി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."