HOME
DETAILS

യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചതില്‍ ദുരൂഹത; നാലു മാസത്തിലുള്ളില്‍ 10 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്

  
Web Desk
April 06, 2024 | 5:12 AM

Indian student dies in US

ന്യൂഡല്‍ഹി:  യു.എസില്‍ ക്ലീവ്‌ളാന്‍ഡില്‍ വിദ്യാര്‍ഥിനിയായിരുന്ന ഉമ സത്യ സായിയെ മരിച്ച നിലയില്‍ കണ്ടെത്തി. 
വെള്ളിയാഴ്ച ഒഹയോയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഉമയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യു.എസില്‍ ദുരൂഹമായി മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ വിദ്യാര്‍ഥിയാണ് ഉമ സത്യസായി. വിദ്യാര്‍ഥിയുടെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. മാര്‍ച്ചില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയായ മുഹമ്മദ് അബ്ദുല്‍ അറഫാത്തിനെ ക്ലീവ്‌ലാന്‍ഡ് പ്രദേശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു.

ഈ വര്‍ഷം ആദ്യം ഹൈദരാബാദില്‍ നിന്നുള്ള സയ്യിദ് മസാഹിര്‍ അലി എന്ന വിദ്യാര്‍ഥി ചിക്കാഗോയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യാനയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ നീല്‍ ആചാര്യയുടെ മരണവും ജോര്‍ജിയയില്‍ വിവേക് സൈനിയുടെ ക്രൂരമായി കൊലപാതകവും യു.എസിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ച വാര്‍ത്തകളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മരണസംഖ്യ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  18 days ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  18 days ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  18 days ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  18 days ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  18 days ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  18 days ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  18 days ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  18 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  18 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  18 days ago