കയ്പമംഗലം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്
കയ്പമംഗലം: വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് കയ്പമംഗലം. ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷനിലേക്ക് ഒക്ടോബര്‍ 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. കയ്പമംഗലം ഡിവിഷന് ജില്ലാ പഞ്ചായത്ത് പ്രതിനിധി ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എം.എല്‍.എ.ആയതോടെയാണ് കയ്പമംഗലത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
എല്‍.ഡി.എഫില്‍ സി.പി.ഐ ക്കും യു.ഡി.എഫില്‍ മുസ്ലിം ലീഗിനുമാണ് കയ്പമംഗലം സീറ്റ്. കഴിഞ്ഞ തവണ ബി.ജെ.പി.സ്ഥാനാര്‍ഥി മത്സരിച്ചെങ്കിലും ഇത്തവണ ബി.ഡി.ജെ.എസിന്റെ രംഗപ്രവേശനം സീറ്റിന്റെ കാര്യത്തില്‍ ഉണ്ടാകുമോയെന്നത് കണ്ടറിയണം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ഇ.ടി.ടൈസന് മാസ്റ്ററും യു.ഡി.എഫിലെ പി.ബി.താജുദ്ദീനും ബി.ജെ.പിയിലെ ലിഷ നാരായണുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിലാണ് കയ്പമംഗലത്തു നിന്ന് വിജയിച്ചു കയറിയത്. അതുകൊണ്ട് തന്നെ എല്‍.ഡി.എഫിന്റെ കുത്ത സീറ്റിന് ഇളക്കം തട്ടില്ലെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.നേതൃത്വം.
എ.ഐ .വൈ.എഫ്.ജില്ലാ വെസ് പ്രസിഡന്റ് പി.ആര് കണ്ണന്, സി.പി.ഐ . മണ്ഡലം സെക്രട്ടറിയേറ്റംഗം ടി.പി രഘുനാഥ്, എ.ഐ .എസ്.എഫ്.ജില്ലാ പ്രസിഡന്റ് ബി.ജി വിഷ്ണു എന്നിവരുടെ പേരുകളാണ് എല്‍.ഡി.എഫ്.കോട്ടയില്‍ അണികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പി.ആര്.കണ്ണന് ബാലവേദിയിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന് ഒരുവട്ടം പെരിഞ്ഞനം ഗ്രാമപഞ്ചായത്തംഗമാവുകയും ചെ്തയാളാണ്. ടി.പി.രഘുനാഥാകട്ടെ പഞ്ചായത്തംഗം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ്. ബി.ജി.വിഷ്ണു സി.പി.ഐ .കയ്പമംഗലം മണ്ഡലം സെക്രട്ടറിയേറ്റംഗം ബി.എ.ഗോപിയുടെ മകനാണ്. വരും ദിവസങ്ങളില്‍ യു.ഡി.എഫിലേയും ബി.ജെ.പിയിലേയും സ്ഥാനാര്‍ഥികളേയും ധാരണയാവുന്നതോടെ കയ്പമംഗലം വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് വഴി തുറക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."