HOME
DETAILS

പമ്പ-സന്നിധാനം സുരക്ഷാ യാത്ര 60 അപകട സാധ്യതാ മേഖലകള്‍ കണ്ടെത്തി

  
Web Desk
September 21 2016 | 03:09 AM

%e0%b4%aa%e0%b4%ae%e0%b5%8d%e0%b4%aa-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%af


പത്തനംതിട്ട: ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ഐ.എല്‍.ഡി.എമ്മും സംയുക്തമായി നടത്തിയ പമ്പ-സന്നിധാനം സുരക്ഷാ യാത്രയില്‍ 60 അപകട സാധ്യതാ മേഖലകള്‍ കണ്ടെത്തി. മണ്ഡല-മകരവിളക്ക് കാലത്തിനു മുന്നോടിയായാണ് സുരക്ഷാ യാത്ര നടത്തിയത്.
പമ്പയില്‍ നിന്ന് സ്വാമിഅയ്യപ്പന്‍ റോഡുവഴി സന്നിധാനത്തേക്കായിരുന്നു യാത്ര. അപകട മേഖലകളില്‍ സ്വീകരിക്കേണ്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സംഘം ശുപാര്‍ശ ചെയ്തു. ദുരന്ത നിവാരണം ഡെപ്യുട്ടി കലക്ടര്‍ ജി. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.  അടൂര്‍ ആര്‍.ഡി.ഒ, ഐ.എല്‍.ഡി.എം, ദുരന്ത നിവാരണം, ഫയര്‍ ഫോഴ്‌സ്, പൊലിസ്, വനം, ജലഅതോറിറ്റി, ഇറിഗേഷന്‍, എക്‌സൈസ്, ദേവസ്വം, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരുമാണ് സുരക്ഷാ യാത്രയില്‍ പങ്കെടുത്തത്. തീര്‍ഥാടന പാതയില്‍ പല സ്ഥലങ്ങളിലും വന്‍തോതില്‍ മാലിന്യം കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്ന് സംഘം നിര്‍ദേശിച്ചു. വീണുകിടക്കുന്ന സൈന്‍ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കണം. ചെളിക്കുഴിക്ക് സമീപം കാടിനുള്ളിലേക്ക് തീര്‍ഥാടകര്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ ബാരിക്കേഡ് സ്ഥാപിക്കണം. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമായ വനസംരക്ഷണ പ്രവര്‍ത്തനം നടത്തണം. ഇത്തരം സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. മാസപൂജാ സമയത്തും വിവിധ സ്ഥലങ്ങളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കണമെന്നും സംഘം ശുപാര്‍ശ ചെയ്യും.
തീര്‍ഥാടന പാതയില്‍ ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ള മരക്കൊമ്പുകള്‍ വെട്ടിമാറ്റാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ എല്‍.പി.ജി ഉള്‍പ്പടെയുള്ള ഇന്ധനം സുരക്ഷാ മാനദണ്ഡം പാലിക്കാതെ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഹോട്ടലുകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം തയാറാക്കി നല്‍കും. മണ്ഡലകാലത്ത് പരിശോധന നടത്തുന്ന റവന്യു ഉദ്യോഗസ്ഥരോടൊപ്പം ഫയര്‍ ഫോഴ്‌സ് അംഗത്തെയും ഉള്‍പ്പെടുത്തും.
ഫയര്‍ ഹൈഡ്രേറ്റിന് ആവശ്യമുള്ള മര്‍ദം നല്‍കുന്നതിന് വിനായക ഗസ്റ്റ് ഹൗസില്‍ സ്ഥാപിച്ച മോട്ടോര്‍ പ്രവര്‍ത്തരഹിതമാണെന്ന് കണ്ടെത്തി. ഇത് ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ നന്നാക്കും. തീര്‍ഥാടകര്‍ക്ക് പാമ്പുകടിയേല്‍ക്കുന്ന സാഹചര്യത്തെ നേരിടുന്നതിന് ആരോഗ്യ വകുപ്പ് ആവശ്യമായ മുന്‍കരുതല്‍ ഉറപ്പുവരുത്തണം.  പമ്പയിലെയും സന്നിധാനത്തേയും ഫയര്‍ ഹൈഡ്രെന്റുകളുടെ പ്രവര്‍ത്തനം ഫയര്‍ ഫോഴ്‌സും ദേവസ്വം ബോര്‍ഡും സംയുക്തമായി പരിശോധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. വെടിമരുന്ന് മാഗസിനുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ദേവസ്വത്തിനു നല്‍കി. നീലിമല വഴിയുള്ള ശരണപാതയിലും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സുരക്ഷായാത്ര നടത്തുമെന്നും ശബരിമല ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി പരിശോധിച്ച് മാര്‍ഗ നിര്‍ദേശങ്ങളോടെ തുടര്‍ നടപടികള്‍ക്ക് സമര്‍പ്പിക്കുമെന്നും ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  16 hours ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  16 hours ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  17 hours ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  17 hours ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  17 hours ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  18 hours ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  18 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  18 hours ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  18 hours ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  18 hours ago