ഉറി ഭീകരാക്രമണം: ചില പാകപ്പിഴകള്‍ സംഭവിച്ചുവെന്ന് പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തില്‍ വീഴ്ച സമ്മതിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ചില പാകപ്പിഴകള്‍ സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വീഴ്ചകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതു തിരുത്തുക തന്നെ ചെയ്യും. എന്നാല്‍ വിശദീകരണങ്ങളിലേക്ക് കടക്കുന്നില്ല. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തുകയും അതിനുവേണ്ട പരിഹാര നടപടികള്‍ എടുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സുരക്ഷാ വീഴ്ചയുമുണ്ടായില്ല എന്നുതന്നെ വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു പരീക്കര്‍ പറഞ്ഞു. ഉടനടി തിരിച്ചടി നല്‍കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റം ചെയ്തവര്‍ ശിക്ഷികിട്ടാതെ പോകില്ലെന്ന പ്രധാമന്ത്രിയുടെ പ്രസ്താവന വെറും പ്രസ്താവനയായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."