എയര്‍ഇന്ത്യയില്‍ 1,343 ഒഴിവുകള്‍
എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വിസസ് ലിമിറ്റഡ് ഗ്രാജ്വേറ്റ് എന്‍ജിനിയര്‍ ട്രെയിനി, എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 1,343 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബി.ഇ, ബി.ടെക് (മെക്കാനിക്കല്‍, എയ്‌റോനോട്ടിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ടെലി കമ്യൂണിക്കേഷന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആണ് യോഗ്യത.
എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഡി.ജി.സി.എ അംഗീകരിച്ച സ്ഥാപനങ്ങളില്‍നിന്ന് 60 ശതമാനം മാര്‍ക്കോടെ എ.എം.ഇ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് (എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയറിങ്) വിജയിച്ചിരിക്കണം.
www.airindia.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയുടെ പ്രിന്റൗട്ടെടുത്തു പോസ്റ്റ് ബോക്‌സ് നമ്പര്‍ 12006, ഗോസിപ്പൂര്‍ പോസ്റ്റ് ഓഫിസ്, കൊല്‍ക്കത്ത, പിന്‍. 700002 എന്ന വിലാസത്തില്‍ അയക്കണം.
ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഗേറ്റ് സ്‌കോര്‍ കാര്‍ഡ്, ഫോട്ടോ, ഐ.ഡി പ്രൂഫ്, ഫീസ് റെസീപ്റ്റ് എന്നിവയും വയ്ക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി: സെപ്റ്റംബര്‍ 30
അപേക്ഷയുടെ പ്രിന്റൗട്ട് സ്വീകരിക്കുന്ന അവസാന തിയതി: ഒക്ടോബര്‍ 15
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."