HOME
DETAILS

സമ്പൂര്‍ണ ശൗചാലയ പദ്ധതി പകുതിയിലധികം പഞ്ചായത്തുകളിലും പൂര്‍ത്തിയായില്ല

  
backup
September 21 2016 | 18:09 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b6%e0%b5%97%e0%b4%9a%e0%b4%be%e0%b4%b2%e0%b4%af-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

മലപ്പുറം: സംസ്ഥാനത്ത് സമ്പൂര്‍ണ ശൗചാലയ പദ്ധതി പകുതിയിലധികം പഞ്ചായത്തുകളിലും ഇനിയും പൂര്‍ത്തിയായില്ല. സംസ്ഥാനത്ത് ആകെയുള്ള 941 പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തിയായത് 314 എണ്ണത്തില്‍ മാത്രമാണ്. ആകെ നിര്‍മിക്കാനുള്ള 1,77,628 ശൗചാലയങ്ങളില്‍ 91,012 എണ്ണത്തിന്റെ നിര്‍മാണമാണ് ഇതിനകം പൂര്‍ത്തിയാത്. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത  (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ  - ഒ.ഡി.എഫ്)ഇടമായി  രാജ്യത്തെ മാറ്റാനുള്ള സ്വച്ഛ്ഭാരത് മിഷന്റെ ലക്ഷ്യം കൈവരിക്കാനാണ് ശൗചാലയമില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അവ നിര്‍മിച്ചു നല്‍കുന്നത്.
നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ശൗചാലയ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായത് 51.24 ശതമാനം ശൗചാലയങ്ങളാണ്. നിശ്ചയിച്ച സമയത്ത് പദ്ധതി പൂര്‍ത്തിയാക്കണമെങ്കില്‍ 39 ദിവസത്തിനകം 86,616 ശൗചാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
    ശുചിത്വമിഷന്റെ കണക്ക് പ്രകാരം 7494 ശൗചാലയങ്ങളുടെ നിര്‍മാണം പോലും ഇതുവരെ തുടങ്ങിയിട്ടില്ല. നിര്‍മാണം പൂര്‍ത്തിയായ 51.24 ശതമാനത്തിന് പുറമേ 44.54 ശതമാനത്തിന്റെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ശൗചാലയങ്ങളുടെ നിര്‍മാണത്തില്‍ മുന്‍പന്തിയിലുള്ളത് കണ്ണൂര്‍ ജില്ലയാണ്. കണ്ണൂരില്‍ ആകെയുള്ള 71 പഞ്ചായത്തുകളില്‍ 69 പഞ്ചായത്തുകള്‍ സമ്പൂര്‍ണ ശൗചാലയമെന്ന ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. ഇവിടെ ആകെ നിര്‍മിക്കാനുള്ള 7,182 എണ്ണത്തില്‍ 6,625 എണ്ണത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാടാണ് ഏറ്റവും പിറകിലുള്ളത്. ഇവിടെ സമ്പൂര്‍ണ ശൗചാലയമുള്ള ഒരു പഞ്ചായത്തുപോലുമില്ല. ഇവിടെ നിര്‍മിക്കാനുള്ള 13,981 ല്‍ 3423 എണ്ണം മാത്രമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള 52 പഞ്ചായത്തുകളില്‍ ഒരിടത്ത് മാത്രമാണ് പദ്ധതി പൂര്‍ത്തിയായിട്ടുള്ളത്. ആകെ നിര്‍മിക്കാനുള്ളതിന്റെ 28.73 ശതമാനം മാത്രമാണ് ഇവിടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയിലും ഒരു പഞ്ചായത്തില്‍ മാത്രമാണ് പദ്ധതി പൂര്‍ണമായത്. 38 പഞ്ചായത്തുകളാണ് കാസര്‍കോട് ജില്ലയിലുള്ളത്. തൃശൂര്‍(61), ആലപ്പുഴ(24), കോഴിക്കോട്(23), തിരുവനന്തപുരം(31), കോട്ടയം(7), കൊല്ലം(15), മലപ്പുറം(37), എറണാകുളം(26), പാലക്കാട്(14), പത്തനംതിട്ട(5) എന്നിങ്ങനെയാണ് സമ്പൂര്‍ണ പ്രഖ്യാപനം നടത്തിയ പഞ്ചായത്തുകളുടെ കണക്കുകള്‍.
     നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ശൗചാലയ സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന് 39 ദിവസം മാത്രമേ ബാക്കിയുള്ളൂ. അതിനിടക്ക് നിര്‍മാണം തുടങ്ങാനുള്ള പ്രവര്‍ത്തികള്‍ തുടങ്ങുകയും നിര്‍മാണത്തിലിരിക്കുന്നവ പൂര്‍ത്തീകരിക്കേണ്ടതുമുണ്ട്. സ്വച്ഛഭാരത് മിഷന്‍ മുഖേന 15,400 രൂപയാണ് ഒരു ശൗചാലയം നിര്‍മിക്കുന്നതിന് നല്‍കുന്നത്. 12,000രൂപ കേന്ദ്രസര്‍ക്കാറും 3,400 രൂപ തദ്ദേശ സ്ഥാപനങ്ങളുമാണ് നല്‍കേണ്ടത്. തീരപ്രദേശങ്ങളിലും മറ്റും  25,400 രൂപയാണ്  അനുവദിച്ചിട്ടുണ്ട്. അതേ സമയം പദ്ധതിക്കുള്ള കേന്ദ്രഫണ്ട് ഇനിയും ലഭിച്ചിട്ടില്ല. അതിനാല്‍  മുഴുവന്‍ തുകയും ഇപ്പോള്‍ പഞ്ചായത്തുകള്‍ കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. ഈ തുക കണ്ടെത്തിയാല്‍ത്തന്നെ 15,400 രൂപയ്ക്ക് ഒരു ശൗചാലയം നിര്‍മിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനയും തൊഴിലാളികളുടെ കൂലിയൂം കൂടിയാകുമ്പോള്‍ ഈ തുക മതിയാവില്ല. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പഞ്ചായത്തുകള്‍ നല്‍കുന്ന തുകയുടെ ബാക്കി കണ്ടത്താന്‍ സാധിക്കുകയുമില്ല. അതിനാല്‍ ചിലയിടങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണുള്ളത്.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago