മാസങ്ങളായി ശമ്പളമില്ല;സഊദിയില്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ സമരത്തില്‍
ദമാം: മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങുന്ന ജീവനക്കാര്‍ സമരത്തില്‍. കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ് മൂന്നു മാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സമര രംഗത്തേക്കിറങ്ങിയത്.
നിരവധി തവണ ആശുപത്രി അധികൃതരോട് വിഷയം ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്.
ശമ്പളമില്ലാതെ ദുരിതത്തിലായ ഡോക്ടര്‍മാരും നഴ്സുമാരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ കഴിഞ്ഞ ദിവസം ആശുപത്രി പരിസരത്തു തടിച്ചു കൂടിയിരുന്നു.
ആശുപത്രി അധികൃതര്‍ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, തൊഴില്‍ മന്ത്രാലയം ഇടപെട്ടു കുടിശ്ശികയുള്ള വേതനം ലഭിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
ആശുപത്രി ജീവനക്കാരില്‍ ഭൂരിഭാഗവും അറബ് വംശജരാണ്.ആശുപത്രി മേലധികാരികളുടെ തര്‍ക്കത്തെ തുടര്‍ന്നാണ് ശമ്പളം താളം തെറ്റിയതെന്നാണ് വിശദീകരണം. നേരത്തെയും ഇതേ മാനേജ്മെന്റിന് കീഴിലുള്ള സഹ സ്ഥാപനത്തിലും തൊഴില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. നിലവിലെ അവസ്ഥയും ബന്ധപ്പെട്ട അധികാരികളുടെ മധ്യസ്ഥതയില്‍ പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."