HOME
DETAILS

പൊട്ടിപ്പൊളിഞ്ഞ് റോഡുകള്‍; ദുരിതയാത്രയില്‍ നടുവൊടിഞ്ഞ് ജനങ്ങള്‍

  
backup
September 21 2016 | 19:09 PM

%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3

 

വാളാട്: റോഡുകള്‍ തകര്‍ന്നതിനാല്‍ ദുരിതഭീതിയില്‍ യാത്ര ചെയ്ത് ജനങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ആരംഭിച്ച വാളാട്-കോറോം റോഡ് വീതികൂട്ടല്‍ പൂര്‍ണമായും നിലച്ച മട്ടില്‍. ആദ്യപടി എന്ന നിലയില്‍ ആരംഭിച്ച കലുങ്ക് പുതുക്കിപ്പണിയലും അരികുകെട്ടലും പകുതി പോലുമാകാതെ നിര്‍ത്തിവച്ചിരിക്കുകയാണ്. കനത്ത കാലവര്‍ഷവും വാഹനങ്ങളുടെ ആധിക്യവും കാരണം റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്.
റോഡുപണിക്കായി ഇറക്കിയ കല്ലുകളും യന്ത്രങ്ങളും റോഡരികില്‍ നിന്ന് മാറ്റാത്തതും യാത്രാക്ലേശം രൂക്ഷമാക്കുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. അതിനിടെ റോഡരികില്‍ ജലനിധിയുടെ പണിയും നടക്കുന്നുണ്ട്. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിന്റെ കാരണം മഴയാണെന്നാണ് അധികൃതര്‍ പറയുന്നത്. മഴയില്‍ കാര്യമായ കുറവുണ്ടായിട്ടും പണി പുനരാരംഭിക്കാത്തത്തില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
രണ്ടു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും ഉപരിപഠനത്തിനായി മാനന്തവാടിയിലേക്കും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഈ വഴി ദിവസവും കടന്നുപോകുന്നത്. റോഡ് വീതികൂട്ടിയില്ലെങ്കിലും എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
സുല്‍ത്താന്‍ ബത്തേരി: റോഡ് തകര്‍ന്നതിനാല്‍ സുല്‍ത്താന്‍ ബത്തേരി വണ്‍വേയിലൂടെ ഗതാഗതം ദുഷ്‌കരമാകുന്നു. ബത്തേരി ബസ് സ്റ്റാന്‍ഡ് മുതല്‍ അസംപ്ഷന്‍ ഭാഗം വരെയയുള്ള വണ്‍വേ റോഡാണ് പൂര്‍ണമായും തകര്‍ന്നത്.
ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന്റെ പലഭാഗങ്ങളും തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ കുഴിളില്‍ ചാടി അപകടത്തില്‍പെടുന്നതും പതിവാണ്. പരിചയമില്ലാത്ത വാഹനങ്ങള്‍ ഗര്‍ത്തത്തില്‍ ചാടാതിരിക്കാനായി റോഡിന്റെ ഇരുവശങ്ങളിലേക്ക് വെട്ടിക്കുന്നത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിനും ഇതു ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. റോഡിലെ കുഴികള്‍ നികത്തി ഗതാഗതം സുഗമമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
മേപ്പാടി: കല്‍പ്പറ്റ- മേപ്പാടി റോഡില്‍ പൊടിശല്യം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് ഇരട്ടിദുരതമായി. എട്ടു മാസം മുന്‍പ് ആരംഭിച്ച അറ്റകുറ്റപ്പണികള്‍ തീരാതെ ദുരിതയാത്ര നടത്തുന്നതിനിടയിലാണ് പൊടിശല്യവും രൂക്ഷമാകുന്നത്. പാലവയല്‍ മുതല്‍ കോട്ടവയല്‍ വരെയുള്ള ഭാഗത്താണ് രൂക്ഷമായ രീതിയില്‍ പൊടി ഉയരുന്നത്.
ഇതു കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയാണ്. റോഡ് ഉയര്‍ത്താനായി നികത്തിയ പാറപ്പൊടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നതോടെ ഉയരുന്നത്.
ഇതോടെ റോഡരികില്‍ താമസിക്കുന്നവര്‍ക്കും വാഹനയാത്രക്കാര്‍ക്കും ദുരിതമാവുകയാണ്. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ തീര്‍ക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന് യാത്രക്കാര്‍ പറയുന്നു.
പാണ്ടിക്കടവ്: വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് തകര്‍ന്നുകിടക്കുന്ന പാണ്ടിക്കടവ്-കല്ലോടി റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കുന്നു. കുറ്റ്യാടി, വടകര ഭാഗങ്ങളില്‍ നിന്ന് എളുപ്പത്തില്‍ മാനന്തവാടിയില്‍ എത്താവുന്ന ഏക റോഡാണിത്. പാണ്ടിക്കടവു മുതല്‍ കല്ലോടി, തേറ്റമല, വെള്ളിലാടി ഭാഗങ്ങളിലാണ് റോഡ് വലിയ തോതില്‍ തകര്‍ന്നുകിടക്കുന്നത്. കല്ലോടി, പുതുശ്ശേരി, നിരവില്‍പ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നിരവധി കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഇതുവഴി സര്‍വിസ് നടത്തുന്നത്. റോഡിന്റെ ശോച്യാവസ്ഥ മൂലം ബസുകള്‍ കട്ടപ്പുറത്താകുന്നതും പതിവാണ്. റോഡരികില്‍ പൈപ്പുകള്‍ ഇടാന്‍ കുഴിയെടുത്തത് ഇരട്ടപ്രഹരമായിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിലില്‍ ഇത്തരത്തിലുള്ള മണ്‍തിട്ടയില്‍ കയറി സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. റോഡ് വികസനത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. റോഡിനോടുള്ള അവഗണന അവസനിപ്പിക്കണമെന്നാവശ്യപ്പെട്ട് കല്ലോടി വികസന സമിതിയും പാസ േഞ്ചഴ്‌സ് അസോസിയേഷനും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago