അമിതവേഗതാ നിയന്ത്രണം; നിരത്തില്‍ പാഞ്ഞാല്‍ പിടികൂടാന്‍ കാമറക്കണ്ണുകളും
സുല്‍ത്താന്‍ ബത്തേരി: നിരത്തിലൂടെ വാഹനം അമിതവേഗതയില്‍ പാഞ്ഞാല്‍ ഇനി പൊലിസ് കാമറയില്‍ കുടുങ്ങും. മോട്ടോര്‍ വാഹന വകുപ്പിനു പുറമെ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ ഘടിപ്പിച്ച പൊലിസ് വാഹനവും നിരത്തിലിറങ്ങി. ജില്ലയില്‍ പ്രധാന നിരത്തുകളിലെല്ലാം പൊലിസിന്റെ വാഹനം ഇനിമുതല്‍ പരിശോധന നടത്തും.
അമിതവേഗതയില്‍ വരുന്ന വാഹനങ്ങളെ ഇന്‍സെപ്റ്ററിലൂടെ കണ്ടെത്തി പിഴയടപ്പിക്കും. പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് അതതു പൊലിസ് സ്റ്റേഷനില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പിഴയൊടുക്കേണ്ടി വരും.ജില്ലയിലെ ഇന്റര്‍സെപ്റ്റര്‍ വാഹന പരിശോധനയുടെ ഉദ്ഘാടനം ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക് നിര്‍വഹിച്ചു. മുട്ടിലിനടുത്ത വാര്യാടായിരുന്നു ആദ്യ ദിവസത്തെ പരിശോധന. തുടര്‍ദിവസങ്ങളില്‍ ജില്ലയുടെ പ്രധാന നിരത്തുകളിലെല്ലാം വാഹനപരിശോനയുണ്ടാകും. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു വാഹനം എത്തുന്നത്. ലേസര്‍റെഡ് കാമറയായ സ്പീഡ് ഡിക്റ്ററ്റിങ് കാമറ ഘടിപ്പിച്ച് ടാറ്റാസുമോ വാഹനം തിങ്കളാഴ്ച വൈകിട്ടാണ് ബത്തേരി സ്‌റ്റേഷനില്‍ എത്തിയത്.
ഏകദേശം 800 മീറ്റര്‍ ദൂരെ നിന്നും വരുന്ന വാഹനത്തിന്റെ വേഗത ലേസര്‍ റഡാര്‍ കാമറ ഉപയോഗിച്ചു നിര്‍ണയിക്കാനാകും. ജില്ലിയില്‍ ദേശീയപാത 212 കടന്നുപോകുന്ന ലക്കിടി മുതല്‍ മുത്തങ്ങ മൂലഹള്ളൈ വരെയാണ് ഇന്റര്‍സെപ്റ്റര്‍ പരിശോധന നടത്തുക.
ഒരു എസ്.ഐ, രണ്ടു പൊലിസ് എന്നിങ്ങനെയാണ് ഇന്റര്‍സെപ്റ്റര്‍ യൂനിറ്റില്‍ ഉണ്ടായിരിക്കുക. സ്വാകാര്യ കാറുകള്‍ക്ക് ദേശീയപാതയില്‍ 80 കിലോമീറ്ററും സം്സ്ഥാനപാതയില്‍ 85 കിലോമീറ്റര്‍ വേഗതയുമാണ് അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."