HOME
DETAILS

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ന്യൂറോ സൈക്യാട്രി പ്രദര്‍ശനം നാളെ തുടങ്ങും

  
backup
September 21 2016 | 23:09 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-4


തിരൂര്‍: ലഹരിയ്ക്ക് അടിമപ്പെട്ടവരെ ലഹരി ദുശീലങ്ങളില്‍ നിന്നു മോചിപ്പിക്കാനും വിവിധ തരത്തിലുള്ള മാനസിക രോഗമുള്ളവരെ കണ്ടെത്തി ചികിത്സയും പുനരധിവാസം ഉറപ്പാക്കാനും ലക്ഷ്യമിട്ട് തിരൂര്‍ ജില്ലാ ആശുപത്രിയിലെ മനശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടു ദിവസത്തെ ന്യൂറോ സൈക്യാട്രി പ്രദര്‍ശനം ജില്ലാ ആശുപത്രിയില്‍ നാളെ തുടങ്ങും.
'മനസ് നന്നാവട്ടെ' എന്ന പേരില്‍ അന്തരിച്ച ഡോ: ലക്ഷ്മി മോഹന്റെ സ്മരണാര്‍ഥമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സാമൂഹിക നീതി വകുപ്പ്, മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓപ്പിയം സബ്സ്റ്റ്യുഷന്‍ തെറാപ്പി യൂനിറ്റ്, മഞ്ചേരി മെഡിക്കല്‍ കോളജിലെ ഭൂമിക, വെട്ടം ശാന്തി സ്‌പെഷല്‍ സ്‌കൂള്‍, ഫിസിയോ തെറാപ്പി അസോസിയേഷന്‍, കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര പഠനവിഭാഗം, തിരൂരങ്ങാടിയിലെ ഡിസ്ട്രിക്റ്റ് ഏര്‍ലി ഇന്‍വെന്‍ഷന്‍ സെന്റര്‍, ആല്‍ക്കഹോളിക് അനോനിമസ്, ഓട്ടിസം ക്ലബ്, തവനൂര്‍ പ്രതീക്ഷ ഭവന്‍, ഐ.സി.ഒ.എന്‍.എസ്, കാരുണ്യ പാലിയേറ്റീവ് കെയര്‍ ആന്റ് റിഹാബിലിറ്റേഷന്‍, മാറ്റ് കോഴിക്കോട് തുടങ്ങിയ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും അസോസിയേഷനുകളുടെയും സഹകരണത്തോടെ നടത്തുന്ന പ്രദര്‍ശനത്തില്‍ 20 ഓളം സ്റ്റാളുകളുണ്ടാകും. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയ്ക്ക് അടിമപ്പെട്ടവരെ അതില്‍ നിന്നും മോചിപ്പിക്കാന്‍ സഹായിക്കുക, വ്യത്യസ്ത മാനസിക തലച്ചോറിനെ സംബന്ധിക്കുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുക, ജില്ലയിലും സമീപ ജില്ലകളിലുമായി മനശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ സേവനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കുക, മാനസിക രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക തുടങ്ങിയ ഉദേശ്യങ്ങളോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി സ്‌ക്രീനിങ് കാംപും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ടാകും.
കാംപില്‍ ഇത്തരം കുട്ടികളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകും. പരിപാടിയുടെ ഭാഗമായി 'മാനസിക രോഗിയും സമൂഹവും' എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ തവനൂര്‍ പ്രതീക്ഷഭവന്‍, ശാന്തി സ്‌പെഷല്‍ സ്‌കൂള്‍, എ.ഡബ്ല്യു.എച്ച് സ്‌പെഷല്‍ സ്‌കൂള്‍  എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുണ്ടാക്കിയ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും. സ്‌പെഷല്‍ സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: ഉസ്മാന്‍കുട്ടി, ജില്ലാ ആശുപത്രിയിലെ മനശാസ്ത്ര വിഭാഗം കണ്‍വീനര്‍ ഡോ: പി. ഹാനിഹസ്സന്‍, ഡോ: ജാവേദ്, സേല്‍റ്റി തിരൂര്‍, പാറപ്പുറത്ത് കുഞ്ഞുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago