തരിശായിക്കിടന്ന പതിനേഴ് ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുന്നു#
എടപ്പാള്‍: വര്‍ഷങ്ങളായി തരിശായിക്കിടക്കുന്ന കാലടി ഗ്രാമപഞ്ചായത്തിലെ പോത്തന്നൂര്‍ കാളന്തറ ചെറിയമ്പില്ലി പാടശേഖരത്തിലെ ഞാറുനടല്‍ ചടങ്ങ് ഉത്സവമായി മാറി.
കര്‍ഷകരോടൊപ്പം കാടഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിലെ എണ്‍പത് വിദ്യാര്‍ഥികളും പോത്തന്നൂര്‍ പോത്തന്നൂര്‍ ഗവ. യുപി സ്കൂളിലെ അന്‍പത് വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമാണ് പാടത്തിറങ്ങി ഞാറുനട്ടത്.
സഹജ പാടശേഖര സമിതി, കാലടി ഗ്രാമപഞ്ചായത്ത്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, കാലടി സര്‍വീസ് സഹകരണ ബാങ്ക്, കൃഷിഭവന്,ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ബ്ലോക്ക് കര്‍മസേന എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഞാറുനടല്‍ ഉത്സവം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷമി ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി കവിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എം.ബി ഫൈസല്‍, കെ ദേവികുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.പി മോഹന്‍ദാസ്, എം.വി അബ്ദുസലാം, എന്‍ ഷീജ, പി.വി ലീല, കെ ബല്‍ക്കീസ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ ബക്കര്‍, പ്രഭാകരന്, എന്‍ ഹരിദാസന്,ബാബുരാജ്, ജയശ്രീ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."