HOME
DETAILS
MAL
സ്വര്‍ണാഭരണം തിരിച്ചു നല്കി ബസ് കണ്ടക്ടര്‍
backup
September 21 2016 | 23:09 PM
നിലമ്പൂര്‍: സ്വര്‍ണാഭരണം തിരിച്ചു നല്കി ബസ് കണ്ടക്ടര്‍ മാതൃകയായി. നിലമ്പൂര്‍- തിരൂര്‍ റൂട്ടില്‍ ഓടുന്ന ദോസ്ത് ബസിലെ കണ്ടക്ടര്‍ മലപ്പുറം വരിക്കോടന്‍ മജേഷിനാണ് ബസിലെ പ്ലാറ്റ് ഫോമില്‍ നിന്ന് ഒന്നേക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ കൈചെയിന്‍ വീണു കിട്ടിയത്. തുടര്‍ന്ന് ആഭരണം ലഭിച്ച വിവരം നിലമ്പൂര്‍ പൊലിസ് സ്റ്റേഷനില്‍ അറിയിച്ചു. എസ്.ഐയുടെ നിര്‍ദേശ പ്രകാരം ബസില്‍ ആ വിവരം അടങ്ങിയ നോട്ടീസ് പതിക്കുകയും ചെയ്തു. മഞ്ചേരി ആനക്കയം വിമന്‍സ് കോളജില്‍ പ്ലസ്ടുവിന് പഠിക്കുന്ന കാരക്കുന്ന് സ്വദേശിയായ പെണ്‍കുട്ടിയുടേതായിരുന്നു ആഭരണം. നോട്ടീസ് കണ്ട് വിവരമറിഞ്ഞ് സഹോദരനുമൊത്ത് നിലമ്പൂര്‍ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ആഭരണം കൈപറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."