HOME
DETAILS
MAL
പാകിസ്താന്റെ ആവശ്യം തള്ളി ഐക്യരാഷ്ട്രസഭ
backup
September 22 2016 | 09:09 AM
യുണൈറ്റഡ് നേഷന്‍സ്: കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ത്താനുള്ള പാക്കിസ്ഥാന് നീക്കങ്ങള്‍ക്കു തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ തുടര്‍ച്ചയായ അഭ്യര്‍ഥനകള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ തള്ളി.
കശ്മീരിനെ സംബന്ധിച്ചും അല്ലാതെയുമുള്ള പ്രശ്നങ്ങള്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പാകിസ്താനിലേയും ഇന്ത്യയിലേയും സമാധാനത്തിന് ആവശ്യമാണത്. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ ഇടപെടണമെങ്കില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."