സ്കൂള്‍ സമയമാറ്റത്തില്‍ വലഞ്ഞ് വിദ്യാര്‍ഥികള്‍
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ സ്കൂള്‍ സമയമാറ്റം വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു. പ്രൈമറി- അപ്പര്‍ പ്രൈമറി സ്കൂളുകളുടെ സമയക്രമമാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പുനക്രമീകരിച്ച് ഉത്തരവിറക്കിയത്. ഇതുപ്രകാരം രാവിലെ 9.15 മുതല്‍ വൈകുന്നേരം 4.35 വരെയാണ് പ്രൈമറി- അപ്പര്പ്രൈമറി സ്കൂളുകളിലെ പ്രവര്‍ത്തന സമയം.
കഴിഞ്ഞ 12നാണ് പുതിയ സമയക്രമം നിലവില്‍ വന്നത്. എന്നാല്‍ വന്യജീവി ശല്യം രൂക്ഷവും യാത്രാ സൗകര്യങ്ങളും കുറവായ മലയോര ജില്ലയായ നീലഗിരിയില്‍ പുതിയ സമയക്രമം വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും വലയ്ക്കുകയാണ്. വന്യജീവി ശല്യമുള്ള പ്രദേശമാണ് നീലഗിരി.
സ്കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ കാട്ടിലൂടെ നടന്ന് അകലെയുള്ള വീടുകളില്‍ എത്തുമ്പോഴേക്കും രാത്രി ഏഴ് മണിയാകും. വിദൂര സ്ഥലങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആവശ്യത്തിന് ബസ് സര്‍വീസ് പോലുമില്ലാതെ പ്രയാസപ്പെടുകയാണ്.
എന്നാല്‍ ഹൈസ്കൂള്‍, ഹയര്‍സെകന്‍ഡറി സ്കൂളുകളില്‍ സമയമാറ്റവുമില്ല.
ചെറിയ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളിലാണ് വിദ്യാഭ്യാസ വകുപ്പ് പ്രായോഗികമല്ലാത്ത രീതിയില്‍ സമരം നിശ്ചയിച്ചിരിക്കുന്നത്.
രക്ഷിതാക്കളും അധ്യാപകരും ഉള്‍പെടെ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആദ്യം രാവിലെ പത്ത് മുതല്‍ നാലു വരെയും പിന്നീട് 9.30 മുതല്‍ 4.10വരെയുമായിരുന്നു സമയം നിശ്ചയിച്ചിരുന്നത്.
കൂടാതെ മുസ്ലിം വിദ്യാര്‍ഥികളുടെ മദ്റസ പഠനത്തെയും ഇതു കാര്യമായി ബാധിക്കും. പുതുക്കിയ സമയക്രമം മാറ്റി നിശ്ചയിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."