യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി
കാസര്‍കോട്: സ്വാശ്രയ മാനേജ് മെന്റിന്റെ പകല്‍ കൊള്ളക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചും സ്വാശ്രയ കരാര്‍ പൊളിച്ചെഴുതണമെന്നു ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിഴ്ചിത കാല നിരാഹാര സരമത്തിനു അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടും യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സാജിദ് മൗവ്വല്‍ , ഡി.സി.സി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശ്രീജിത്ത് മാടക്കാല്‍, നാസര്‍ മൊഗ്രാല്‍ മനാഫ് നുള്ളിപ്പാടി, , രാജേഷ് പള്ളിക്കര,അന്‍വര്‍ മാങ്ങാട്, ഉണ്ണികൃഷ്ണന് പൊയിനാച്ചി, ഇ.സജീര്‍, ഉസ്മാന് അണങ്കൂര്‍, ഫിറോസ് അണങ്കൂര്‍, ഇസ്മയില്‍ ചിത്താരി, കെ.ആര് കാര്ത്തികേയന്, അഹമ്മദ് ചേരൂര്‍, സുധീഷ് പാണൂര്‍, യുസുഫ് കോട്ട,ഗിരികൃഷ്ണന്‍ കൂടാല ആബിദ് എടചേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."