HOME
DETAILS
MAL
സിവില്‍ സര്‍വീസ് ദിനാചരണം; 125 കോടി ഇന്ത്യക്കാരുടെ ഊര്‍ജമാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്: നരേന്ദ്ര മോദി
backup
April 21 2016 | 09:04 AM
ന്യൂഡല്‍ഹി: 125 കോടി ഇന്ത്യക്കാരുടെ ഊര്‍ജമാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും എല്ലാ ജനങ്ങളും രാജ്യത്തെ മാറ്റത്തിന്റെ വക്താക്കളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിവില്‍ സര്‍വീസ് ദിനാചരണത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന സിവില്‍ സര്‍വീസ് ഉ്‌ദ്യോസ്ഥരുടെ അനുമോദനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളില്‍ മുഖ്യ പങ്കുവഹിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും നൂതനമായ ആശയങ്ങള്‍ നടപ്പിലാക്കിയതുമായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഇത്തരം പദ്ധതികള്‍ രാജ്യത്തെ എല്ലാ ജില്ലകളിലെയും ജനങ്ങളില്‍ വിശ്വാസം സൃഷ്ടിക്കാനുതകുന്നതാണെന്നും എല്ലാവര്‍ക്കും സംഭാവന ചെയ്യാന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലേക്ക് നാം മാറണമെന്നും മോദി പറഞ്ഞു. നിങ്ങള്‍ ചെയ്യുന്നത് ജോലിയല്ല അത് ഒരു സേവനമാണ്. നമ്മുടെ വ്യവസ്ഥിതിയിലെ മാറ്റങ്ങള്‍ക്കുവേണ്ടി പരീക്ഷണങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന,സ്വച്ഛ് ഭാരത് മിഷന്‍,സ്വച്ഛ് വിദ്യാലയ,സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം തുടങ്ങിയ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ ഉദ്യോഗസ്ഥരെയാണ് ചടങ്ങില്‍ ആദരിച്ചത്. മൂന്ന് ഗ്രൂപ്പുകളായി രാജ്യത്തെ 10 ജില്ലകള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."