HOME
DETAILS
MAL
ബാലരാമപുരത്തും എ.ടി.എം തട്ടിപ്പ്: ഇരയായത് ബാങ്ക് മാനേജര്‍
backup
September 23 2016 | 01:09 AM
ബാലരാമപുരം: കഴിഞ്ഞ ഒരുമാസമായി സംസ്ഥാന വ്യാപകമായി നടന്നു വരുന്ന എ.ടി.എം തട്ടിപ്പിന്റെ തുടര്‍ച്ചയെന്നോണം ബാലരാമപുരത്തും തട്ടിപ്പ്.
ഇന്ത്യന്‍ ബാങ്കിന്റെ ബാലരാമപുരം ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ കൊച്ചി എളവനക്കാട് കണക്കശേരി വീട്ടില്‍ ഷിനുജോണ്സനാ (26) ണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ 16 ന് പുലര്ച്ചെയാഢ് 20 ,059 രൂപവീതം രണ്ട് തവണയായി 40 ,118 രൂപ പിന്‍വലിച്ചതായി ഷിനുജോണിന്റെ മൊബൈലില്‍ സന്ദേശം ലഭിച്ചത്. ഉടന്‍ ഇന്ത്യന്‍ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ പരാതി നല്‍കുകയും തുടര്‍ന്നുളള പരിശോധനയില്‍ ചെന്നൈയില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി. രണ്ട് വര്‍ഷമായി ഇന്ത്യന്‍ ബാങ്കിന്റെ ബാലരാമപുരം ശാഖയില്‍ അസി.മാനേജരായി ജോലിനോക്കി വരികയാണ് ഷിനു ജോണ്സണ്. നെയ്യാറ്റിന്‍കര പൊലിസ് അന്വേഷമം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."