വാര്‍ഷികാചരണം 28ന്
കൊച്ചി: ജീവന് രക്ഷാ ചാരിറ്റി ആന്‍ഡ് സര്‍വീസസ് സൊസൈറ്റിയുടെ പത്താം വാര്‍ഷികാചരണം സെപ്റ്റംബര്‍ 28ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്കുന്ന സംഘടനയാണ് ജീവന് രക്ഷാ ചാരിറ്റി ആന്‍ഡ് സര്‍വീസസ് സൊസൈറ്റി.
കാന്‍സര്‍ രോഗികള്‍ക്കുള്ള 120-ാമത് മരുന്ന് വിതരണം, കുട്ടികള്‍ക്കുള്ള ശ്രവണ സഹായി വിതരണം എന്നിവയും കാന്‍സര്‍ വാര്‍ഡിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രൊഫ. എം.കെ സാനു യോഗം ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് അധ്യക്ഷത വഹിക്കും. അമ്പതിനായിരം രൂപയുടെ ജീവന് രക്ഷാമരുന്ന് റിട്ട. ഡി.എം.ഒ ജുനൈദ് റഹ്മാന് ആശുപത്രി സൂപ്രണ്ട് ഡോ.വി.എസ് ഡാലിയയ്ക്ക് കൈമാറും.
സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ്, ജനറല്‍ സെക്രട്ടറി ടി.പരമേശ്വരന്, ട്രഷറര്‍ സാന്റി ജോസഫ്, എ.സോഫിയ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."