HOME
DETAILS
MAL
മലേഷ്യയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന് നേതാജിയുടെ പേര്
backup
April 22 2016 | 05:04 AM
ക്വാലാലംപൂര്‍: മലേഷ്യ ക്വാലാലംപൂരിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇനി നേതാജി സുബാഷ് ചന്ദ്രബോസ് കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരിലറിയപ്പെടും. കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പേര് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
മലേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മലേഷ്യയിലെ ഇന്ത്യക്കാര്‍ക്കായി ക്വാലാലംപൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം നേതാജിയുടെ പേര് നാമകരണം ചെയ്തത്. നിങ്ങളുടെ പൂര്‍വികന്മാരായ ആയിരക്കണക്കിന് പേരാണ് സുബാഷ് ചന്ദ്രബോസ് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലേക്ക് കടന്നുവന്നതെന്നും സ്വതന്ത്ര ഇന്ത്യ മലേഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യയിലെ ആകെയുള്ള 30 മില്യണ്‍ ജനസംഖ്യയില്‍ രണ്ട് മില്യണ്‍ ജനങ്ങളും ഇന്ത്യക്കാരാണ്. മലേഷ്യയിലെ വിവിധങ്ങളായ തൊണ്ണൂറോളം സാമൂഹ്യ സാംസ്കാരിക സംഘടനകളിലെ അംഗങ്ങളെയും പ്രവാസികളെയും ഉള്‍കൊള്ളിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പതിമൂന്നാമത് ഏഷ്യന്‍-ഇന്ത്യ സമ്മിറ്റിലും പത്താമത് ഈസ്റ്റ് ഏഷ്യാ സമ്മിറ്റിലും പങ്കെടുക്കാനായാണ് മോഡി മലേഷ്യയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."