HOME
DETAILS
MAL
പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കില്ല: ബി.സി.സി.ഐ
backup
September 23 2016 | 13:09 PM
മുംബൈ: പാകിസ്താനുമായി ഇനി ഇന്ത്യ ക്രിക്കറ്റ് മല്‍സരങ്ങള്‍ കളിക്കില്ലെന്ന് ബി.സി.സി.ഐ. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍. നിലവിലെ സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുമോ എന്ന ചോദ്യത്തിനു പോലും പ്രാധാന്യമില്ലെന്നും ഠാക്കൂര്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനം മൂന്നു ഏകദിനവും രണ്ടു ട്വന്റിട്വന്റി മല്‍സരവും പാകിസ്താനുമായി ഇന്ത്യന്‍ ടീം മല്‍സരിക്കുമായിരുന്നു. എന്നാല്‍, ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആ മല്‍സരങ്ങള്‍ റദ്ദാക്കിയെന്നും ഠാക്കൂര്‍ പറഞ്ഞു. ഇനി ഈ വര്‍ഷം മറ്റൊരു മല്‍സരവും കളിക്കില്ലെന്നും ഠാക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."