HOME
DETAILS
MAL
വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് വാട്‌സ്ആപ്പിനോട് ഡല്‍ഹി ഹൈക്കോടതി
backup
September 23 2016 | 14:09 PM
ന്യൂഡല്‍ഹി: പ്രമുഖ മെസേജിങ് ദാതാക്കളായ വാട്‌സ്ആപ്പിന് അതിന്റെ പുതിയ സ്വകാര്യത നയവുമായി മുന്നോട്ട് പോകാമെന്ന് ഡല്‍ഹി ഹൈക്കോടതി. എന്നാല്‍, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് ജി.രോഹിണി അധ്യക്ഷയായ ബെഞ്ച് നിര്‍ദേശം നല്‍കി. ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരേ രണ്ട് വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയിലാണ് തീരുമാനം.
സെപ്തംബര്‍ 25 മുതല്‍ വാട്‌സ്ആപ്പ് തങ്ങളുടെ പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നത്. ഇതിനു മുന്നോടിയായി വ്യക്തിഗത വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറുന്നത് സംബന്ധിച്ച് നിബന്ധനകള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ആഗസ്ത് 25ന് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്ദേശമയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."