HOME
DETAILS
MAL
യു.ഡി.എഫ് ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനോടൊപ്പം ഓടുകയുമാണ്: വി.എസ്
backup
April 22 2016 | 07:04 AM
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ മദ്യനയത്തെ കുറിച്ച് വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ മറുപടിയുമായി വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്ന് മദ്യവര്‍ജ്ജനം നടപ്പിലാക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ മദ്യനയമെന്ന് പറഞ്ഞിരുന്നു. അടച്ച ബാറുകള്‍ തുറക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് എല്‍.ഡി.എഫിന്റെ മദ്യനയമെന്ന് വി.എസ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. യെച്ചൂരി പറഞ്ഞതില്‍ എവിടെയാണ് ആശയക്കുഴപ്പമെന്നും വി.എസ് ചോദിച്ചു.
എന്നാല്‍, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ യു.ഡി.എഫിനെയും ബി.ജെ.പിയെയും ശക്തമായി വിമര്‍ശിക്കുന്നു വി.എസ്. ബാറുകള്‍ പൂട്ടിയെന്നാണ് ഉമ്മന്‍ ചാണ്ടിയും സുധീരനും അവകാശപ്പെടുന്നത്. എന്നാല്‍, കേരളത്തില്‍ ഒരു ബാറും പൂട്ടിയിട്ടില്ല. അവിടെയെല്ലാം വീര്യം കൂടിയ ബിയറും അതിനും വീര്യം കൂടിയ വൈനും വില്‍ക്കുന്നുവെന്ന് വി.എസ് പറഞ്ഞു. വീടുകളും വാഹനങ്ങളും സ്വകാര്യ ബാറുകളുമായി മാറി. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ജനങ്ങളെല്ലാം മണ്ടന്മാരെന്ന ധാരണയിലാണ് സുധീരനും ഉമ്മന്‍ചാണ്ടിയും ബാറുകള്‍ മുഴുവന്‍ പൂട്ടിയെന്നും ഉപഭോഗം കുറഞ്ഞെന്നും പച്ചകള്ളം തട്ടിവിടുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒരു പുതിയ ബാറും തുറക്കില്ല. നിലവിലുള്ള മദ്യ സമ്പ്രദായം അഴിച്ചുപണിയും. മദ്യത്തിന്റെ ഉപഭോഗം യഥാര്‍ഥത്തില്‍ കുറയ്ക്കുന്നതിനുള്ള അഴിച്ചുപണിയായിരിക്കും ഇതെന്നും വി.എസ്. പോസ്റ്റില്‍ പറയുന്നു. ബാറുകള്‍ ഒറ്റയടിക്ക് പൂട്ടുകയല്ല വേണ്ടത്. പകരം, മദ്യവര്‍ജനത്തിന് സഹായകരമായ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും പുകവലിക്കെതിരേ അങ്ങനെയൊരു സംസ്‌കാരം വളര്‍ന്നു വന്നിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചുള്ള നടപടിയായിരിക്കും എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കൈകൊള്ളുകയെന്നും വി.എസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വി.എസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."