HOME
DETAILS

ഇന്ന് എന്‍.എസ്.എസ് ദിനം; കുട്ടിക്കൂട്ടായ്മയില്‍ പൂവണിഞ്ഞത് ഒരായിരം സ്വപ്നങ്ങള്‍

  
backup
September 23 2016 | 19:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%95%e0%b5%81

അരീക്കോട്: പഠനപ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് അശരണര്‍ക്ക് ആശ്വാസവുമായി സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്ന നാഷണല്‍ സര്‍വിസ് സ്‌കീമി (എന്‍.എസ്.എസ്) ന് ഇന്ന് നാല്‍പ്പത്തി ഏഴാം പിറന്നാള്‍. വിദ്യാര്‍ഥികളെ രാഷ്ട്ര നിര്‍മാണ പ്രക്രിയയുടെ ഭാഗമാക്കണമെന്ന ഗാന്ധിജിയുടെ ആശയമാണ്  എന്‍. എസ്.എസ് എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള കൂട്ടായ്മയായി രൂപം കൊണ്ടത്. പഠന പ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹിക സേവനങ്ങളിലും വിദ്യാര്‍ഥികളെ പങ്കാളികളാക്കണമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്  1969ല്‍ ഗാന്ധിജിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ എന്‍.എസ്.എസിനു തുടക്കം കുറിച്ചത്.
47 വര്‍ഷത്തെ അഭിമാനകരമായ ഇന്നലെകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ എന്‍.എസ്.എസിന്റെ കാരുണ്യമുഖവും സേവന തല്‍പരതയും ബോധ്യമാവും. തങ്ങള്‍ വസിക്കുന്ന സമൂഹത്തെ മനസിലാക്കി ആവശ്യങ്ങളും പ്രശ്‌നങ്ങളും കണ്ടറിഞ്ഞ്  പ്രവര്‍ത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലൂടെ വിദ്യാര്‍ഥി കൂട്ടായ്മകള്‍ സഞ്ചരിച്ചപ്പോള്‍ പൂവണിഞ്ഞത് ഒരായിരം സ്വപ്നങ്ങളായിരുന്നു. ബസ്സ്റ്റാന്റുകള്‍, റെയില്‍വേ, ആരാധനാലയങ്ങള്‍ എന്നിങ്ങനെ നാലാള്‍ കൂടുന്നിടത്തെല്ലാം സേവന മനസുമായി വളണ്ടിയര്‍മാര്‍ തങ്ങളുടെ ഇത്തിരി കൈകള്‍ വെച്ചുനീട്ടിയപ്പോള്‍ അതില്‍ വന്നുവീണ നാണയ തുട്ടുകള്‍ 100 കണക്കിന്  കുടുംബങ്ങള്‍ക്ക്  പാര്‍പ്പിടമായും ശൗചാലയമായും രൂപാന്തരപ്പെട്ടെങ്കില്‍ ചിലര്‍ക്കത് പച്ചപ്പ് വിരിയുന്ന കൃഷിയിടമായും, നടപ്പാതയായും, അക്ഷരമുറ്റമായും സൗഭാഗ്യ വഴികള്‍ തുറന്നു.
മരണത്തെ മുഖാമുഖം കണ്ട അനേകം പേര്‍ക്ക് പുതുജീവന്‍ നല്‍കാനായതും എന്‍.എസ്.എസിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്. മലപ്പുറം ജില്ലയില്‍ 32329 പേര്‍ തുല്യതയിലൂടെ പത്താം തരം ജയിച്ച് കയറിയപ്പോള്‍ പ്രചോദനമേകിയതും സാക്ഷരതാ മിഷന്റെ അക്ഷരകൈരളി മാസികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ഈ കുട്ടിക്കൂട്ടായ്മയായിരുന്നു. ചെന്നൈയിലെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കാന്‍ വിദ്യാര്‍ഥികള്‍ കാണിച്ച സേവന തല്‍പരത വിദേശമാധ്യമങ്ങള്‍ വരെ ചര്‍ച്ചക്ക് വിധേയമാക്കി. ആദിവാസി കോളനിയില്‍ ശുചിമുറിയൊരുക്കുക, മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മ്യൂസിക് തെറാപ്പിയൊരുക്കല്‍, രോഗി പരിചരണം, ആദിവാസി കോളനികള്‍ വൈദ്യുതീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, സഹപാഠിക്കൊരു വീട് ഇങ്ങനെ നീണ്ട് പോവുന്നു എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സേവന വഴികള്‍.

എന്‍.എസ്.എസ് ഗീതം
കേരളത്തിന്റേതാകുന്നു

മനസ് നന്നാവട്ടെ.. മതമേതങ്കിലുമാവട്ടെ.. മാനവഹൃദയത്തിന്‍ ചില്ലയിലെല്ലാം.. മാമ്പൂക്കള്‍ വിടരട്ടെ.. എന്ന് തുടങ്ങുന്ന എന്‍ .എസ്.എസിന്റെ ഗീതം ഇനി കേരളത്തിന്റെ ഔദ്യോഗിക ഗീതമാവുന്നു. മതമൈത്രിയുടെ സന്ദേശങ്ങള്‍ വിളിച്ചോതുന്ന ഈ ഗാനം കേരളപ്പിറവി ദിനത്തില്‍ മലയാളനാടിന്റെ സ്വന്തം ഗീതമായി പ്രഖ്യാപിക്കും.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഇന്ന് അവാര്‍ഡ് സ്വീകരിക്കും

എന്‍.എസ്.എസിന്റെ  ഇത്തവണത്തെ മികച്ച യൂനിറ്റിനുള്ള സംസ്ഥാന അവാര്‍ഡിന്  അര്‍ഹരായിരിക്കുന്നത് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗമാണ്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നൂറോളം വീടുകളില്‍ ലൈബ്രറി ഒരുക്കിയതാണ്  വൊക്കേഷണല്‍ വിഭാഗത്തെ അവാര്‍ഡ് നേട്ടത്തിലേക്കെത്തിച്ചത്. ഈ വിഭാഗത്തില്‍ എന്‍.എസ്. എസിനു നേതൃത്വം നല്‍കുന്ന കോര്‍ഡിനേറ്റര്‍ ഇ ഫാസില്‍, ഡയറക്ടര്‍ കെ.പി നൗഫല്‍ എന്നിവര്‍  ഇന്ന് തൃശൂരില്‍  നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago