എയറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സില്‍ ട്രേഡ്‌സ്മാന്‍; 196 ഒഴിവുകള്‍
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏയ്‌റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സില്‍ വിവിധ ഗ്രൂപ്പ് സി
(ട്രേഡ്‌സ്മാന്‍ മേറ്റ്) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 196 ഒഴിവുകളാണുള്ളത്.
അപേക്ഷിക്കാനുള്ള പ്രായപരിധി:
18നും 27നും മധ്യേ. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും.
ട്രേഡ്‌സ്മാന്‍ സ്‌കില്‍ഡ് ഗ്രേഡില്‍ 171ഉം ട്രേഡ്‌സ്മാന്‍ മേറ്റില്‍ 25ഉം ഒഴിവുകളാണുള്ളത്.
യോഗ്യത:
അംഗീകൃത ബോര്‍ഡില്‍നിന്നുള്ള മെട്രിക്കുലേഷന്‍ വിജയം
ഐ.ടി.ഐക്കു തുല്യമായ സ്‌പെസിഫൈഡ് ട്രേഡ് അല്ലെങ്കില്‍ ഡിഫന്‍സ് സര്‍വിസ് ട്രേഡ്‌സ്മാന്‍ കോഴ്‌സില്‍ വിജയം,
അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ് സര്‍ട്ടിഫിക്കേറ്റ്
ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം
തെരഞ്ഞെടുപ്പ് രീതി:
എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്:
www.dgaeroqa.gov.in സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി:
ഒക്ടോബര്‍ 20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."