ഒ.കെ വിനീഷ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്
കണ്ണൂര്‍: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ഒ.കെ വിനീഷ് വീണ്ടും ചുമതലയേറ്റു. ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് വിനീഷ് ഒരിക്കല്‍ കൂടി ജില്ലയുടെ കായികരംഗത്തിന് ചുക്കാന്‍ പിടിക്കുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗമാണ്. സംസ്ഥാന ബോക്‌സിങ്, റസ്‌ലിങ് താരവും മെഡലിസ്റ്റുമാണ്.
ഏഴുമാസം കൊണ്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മികച്ച നേട്ടമാണ് നേടിയെടുത്തതെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പ്രസിഡന്റ് പി ഷാഹിന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 സ്‌പോര്‍ട്‌സ് ഇനങ്ങളെ ഉള്‍പ്പെടുത്തി സമ്മര്‍ കോച്ചിങ് ക്യാംപ് ആരംഭിച്ചതിലൂടെ സംസ്ഥാനത്ത് മികച്ച പ്രതികരണമുളവാക്കി. മുണ്ടയാട് സ്റ്റേഡിയത്തിന്റെ സമഗ്രവികസനത്തിന് മാസ്റ്റര്‍പ്ലാനുണ്ടാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. കക്കാട് സ്വിമ്മിങ് പൂളിന്റെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കി. ശോചനീയാവസ്ഥയിലായിരുന്ന റസ്‌ലിങ് ഹോസ്റ്റല്‍ മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞെന്നും ജിം ഉപകരണങ്ങള്‍ പുതുക്കി കുട്ടികള്‍ക്ക് പരിശീലനത്തിന് സൗകര്യമൊരുക്കാന്‍ സാധിച്ചതായും ഷാഹിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."