റെയില്‍വേ പൊലിസ് പിടികൂടിയ ഇതരസംസ്ഥാനക്കാര്‍ ഇന്ന് മടങ്ങും
പാലക്കാട്: ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസില്‍ രേഖകളില്ലാതെ യാത്ര ചെയ്ത സ്ത്രീകളും കുട്ടികളും അടങ്ങുന്ന അന്യ സംസ്ഥാന സംഘത്തെ തിരിച്ചയയ്ക്കും.
ജൂണ്‍ 30 ന് ഷൊര്‍ണ്ണൂര്‍ റെയില്‍വേ പൊലിസ് ഇവരെ കണ്ടെത്തി പാലക്കാട് മുട്ടികുളങ്ങര ഗവ. മഹിളാ മന്ദിരത്തില്‍ എത്തിച്ചിരുന്നു. ഒഡീഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 36 പേരുടെ സംഘത്തെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തിരിച്ചയക്കുന്നത്.
സംഘത്തില്‍ ഒന്‍പത് കുട്ടികളും 15 സ്ത്രീകളുമുണ്ട്. ഐസ് കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇവരെ മറ്റൊരു അന്യസംസ്ഥാന സ്വദേശിയാണ് കേരളത്തില്‍ എത്തിച്ചത്. ഇവരില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ മുഖാന്തിരം ജാര്‍ഖണ്ഡിലെ ഗിരഡി ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടാണ് ഇവരെ പാലക്കാട് ജില്ല ശിശു സംരക്ഷണ യൂനിറ്റിന്റെ മേല്‍നോട്ടത്തില്‍ നാട്ടിലേക്കയക്കുന്നത്.
ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തില്‍ പൊലിസ് ഉദ്യോഗസ്ഥരോടൊപ്പം ഇന്ന് രാവിലെ ആലപ്പി-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസില്‍ ഇവര്‍ യാത്ര തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."