സ്ത്രീധനരഹിത വാട്‌സാപ്പ് കൂട്ടായ്മയില്‍ ജസീലക്ക് മംഗല്യ സൗഭാഗ്യം
പാലക്കാട്: വിവാഹം ഒരു സ്വപ്നമാണെന്നു കരുതിയ കഴിച്ചുകൂട്ടിയ ജസീലയുടെ ജീവിതത്തിലേക്ക് താങ്ങും തണലുമായി അമീന്‍ എത്തി. നിര്‍ധനയായ പാലക്കാട് കുന്നത്തൂര്‍മേട് ഖാജാ ഹുസൈന്റെ മകള്‍ ജസീലക്കാണ് സ്ത്രീധന രഹിത സമൂഹ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ പുതുജീവിതത്തിന് കൈത്താങ്ങായി മാറിയത്.
മലപ്പുറം തിരൂരങ്ങാടി ചന്തപ്പടിയില്‍ കൊക്കപ്പറമ്പ് വീട്ടില്‍ കെ.പി. മുസ്തഫയുടെ മകന്‍ അമീനാണ് യുവതലമുറയ്ക്ക് മാതൃകയായി ജസീലയെ ജീവിതസഖിയാക്കിയത്. വധുവിന് ആവശ്യമായ വസ്ത്രവും സ്വര്‍ണ്ണവും നല്‍കി വിവാഹ ദിവസം ഭക്ഷണവും സൗകര്യവും ഒരുക്കി നിറസാന്നിധ്യമായിരുന്നു എസ്.ആര്‍.എസിന്റെ പ്രവര്‍ത്തകര്‍.
വധൂഗൃഹത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലായിരുന്നു നിക്കാഹ്. സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീധനമെന്ന മഹാവിപത്തിനെ തുടച്ചു നീക്കുന്നതിനായി മൂന്നു മാസം മുന്‍പ് രൂപീകരിച്ച സ്ത്രീധന രഹിത സമൂഹ വാട്‌സാപ്പ് കൂട്ടായ്മ ഇന്ന് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ചുവരികയാണ്.
ധൂര്‍ത്തും ആര്‍ഭാടവുമില്ലാതെ സ്ത്രീധനരഹിത വിവാഹം സാധ്യമാക്കുകയും അതിനായി യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അണി നിരക്കുന്നത്. ഇതിലൂടെ നൂറു കണക്കിന് യുവാക്കളാണ് സ്ത്രീധനരഹിത വിവാഹം കഴിക്കാന്‍ തയ്യാറായി വന്നിട്ടുള്ളത്.
ജാതി-മത-കക്ഷി-രാഷ്ട്രീയങ്ങള്‍ക്കും അതീതമായി സ്വതന്ത്രമായിട്ടാണ് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം. വിവാഹച്ചടങ്ങിന് സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ഷ ഷംസു, എറണാകുളം ജില്ലാ പ്രസിഡന്റ്, അഷ്‌റഫ് ആലുവ, ട്രഷറര്‍ റഷീദ് വലിയപറമ്പ്, പാലക്കാട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ്, ജോയിന്റ് സെക്രട്ടറി ഷൗക്കത്തലി, എക്‌സിക്യൂട്ടീവ് അംഗം ബാബു ഒറ്റപ്പാലം, വനിതാ സോഷ്യല്‍ വര്‍ക്കര്‍മാരായ ബീന, സൈനബ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."