കേന്ദ്രസര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും
പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ പുരുഷ-വനിതാ ഹോസ്റ്റലുകളുടെ ഉദ്ഘാടനം ഒക്ടോബര്‍ എട്ടിനു രാവിലെ 10നു കേന്ദ്ര മാനവ വിഭവ വികസന സഹമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെ നിര്‍വഹിക്കും. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ ജി ഗോപകുമാര്‍ അധ്യക്ഷനാവും. ഉദ്ഘാടന ചടങ്ങിനുശേഷം മന്ത്രിയുമായി സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും സാങ്കേതിക വികസനത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും.
നിര്‍മാണം പൂര്‍ത്തിയായ രണ്ടു ഹോസ്റ്റലുകളിലുമായി 420 വിദ്യാര്‍ഥിനി-വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കാന് സാധിക്കും. ഇതിനു പുറമെ പെരിയ കാംപസില്‍ ഉള്ള വനിതാ ഹോസ്റ്റലില്‍ നിലവില്‍ 160 പേര് താമസിക്കുന്നുണ്ട്. അങ്ങനെ ആകെ 580 കുട്ടികള്‍ക്കു ഹോസ്റ്റല്‍ സൗകര്യം ലഭ്യമാകും. ഇതോടെ കാസര്‍കോട് വിവിധ സ്ഥലങ്ങളിലായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു ഹോസ്റ്റലുകള്‍ ഒഴിവാക്കി പെരിയയിലുള്ള സര്‍വകലാശാലയുടെ സ്ഥിരം കാംപസില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു താമസസൗകര്യം നല്കുവാന് സര്‍വകലാശാലയ്ക്ക് കഴിയും. പെരിയ കാംപസില്‍ എട്ടു അക്കാദമിക് ബ്ലോക്കുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. അടുത്ത അധ്യയന വര്‍ഷം ആകുമ്പേഴേക്കും ഈ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകും. ഇതോടെ വിവിധ താല്‍ക്കാലിക കാംപസുകളിലായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയിലെ എല്ലാ വകുപ്പുകളും സ്ഥിരം കാംപസായ പെരിയയിലേക്കു കൊണ്ടുവരാന്‍ സാധിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."