ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനം 26ന്
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് കിഴുവിലം ഡിവിഷനിലേക്ക് ഒക്‌ടോബര്‍ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഈ മാസം 26ന് പുറത്തിറക്കും. ഇതോടൊപ്പം കടവൂര്‍ ഗ്രാമപഞ്ചായത്ത്, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കും 21ന് ഉപതെരഞ്ഞെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്‌ടോബര്‍ മൂന്ന്. നാലിന് സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കും. പത്രിക വിന്‍വലിക്കാനുള്ള അവസാന തിയതി ഒക്‌ടോബര്‍ ആറായിരിക്കും.
ചിറയിന്‍കീഴ് ബ്ലോക്ക് ഓഫിസ് തെരഞ്ഞെടുപ്പ് ക്യംപ് ഓഫിസായി പ്രവര്‍ത്തിക്കും. പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രവും സ്‌ട്രോങ്‌റൂമും വോട്ടെണ്ണല്‍ കേന്ദ്രവും ഈ ഓഫിസായിരിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി അറിയിച്ചു. കിഴുവിലം ഡിവിഷനിലെ 40 വാര്‍ഡുകളിലേക്കും അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മരുതംകോട് വാര്‍ഡിലും മടവൂര്‍ ഗ്രാമപഞ്ചായത്തിലെ സീമന്തപുരം, പടിഞ്ഞാറ്റേല എന്നീ വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. അടുത്തമാസം 21 ന് രാവിലെ ഏഴ് മണി മുതല്‍ അഞ്ച് മണിവരെയായിരിക്കും തെരഞ്ഞെടുപ്പ്. ഒക്‌ടോബര്‍ രïിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന സുന്ദര്‍, ചിറയിന്‍കീഴ് ബി.ഡി.ഒ. ജയകുമാര്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."