കഠിനംകുളം കായലിലെ മാലിന്യം നീക്കാന്‍ നടപടി തുടങ്ങി
തിരുവനന്തപുരം: കഠിനംകുളം കായലിലെ മാലിന്യം നീക്കംചെയ്യുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.എം ജോണ്‍ വി. സാമുവല്‍ അറിയിച്ചു. മാലിന്യ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന് കലക്ടറേറ്റില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും റവന്യൂ, ആരോഗ്യ വിഭാഗം, പൊലിസ് ഉദ്യോഗസ്ഥരുടെയും സംയുക്ത ആലോചനാ യോഗം ചേര്‍ന്നിരുന്നു.
മാലിന്യനീക്കത്തിന് ശുചിത്വമിഷനുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്ന പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ ഉïാകാതിരിക്കാനും ദുര്‍ഗന്ധമകറ്റാനുമുള്ള നടപടികള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍, മരുന്ന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉടനടി എത്തിക്കാന്‍ ഡി.എം.ഒ നടപടി സ്വീകരിക്കും.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിനും ബോധവല്‍ക്കരണത്തിനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കും. വാര്‍ഡംഗങ്ങളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ മുതലായവരുടെ സേവനംകൂടി ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മാലിന്യം കൊïുവരുന്ന വാഹനങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ബന്ധപ്പെട്ട നാല് പൊലിസ് സ്റ്റേഷനുകളിലും നിര്‍ദേശം നല്‍കിയിട്ടുï് . ഇവിടങ്ങളില്‍ പൊലിസ് പെട്രോളിങ് ശക്തമാക്കും. നിരീക്ഷണങ്ങള്‍ക്കായി നാട്ടുകാരുടേയും പൊലിസിന്റെയും സഹകരണത്തോടെ കര്‍മസമിതി രൂപീകരിക്കും.
മാലിന്യനീക്കത്തിന് കൂടുതല്‍ തുകയ്ക്കായി ബന്ധപ്പെട്ട ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി രൂപരേഖ തയാറാക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍വഴി സര്‍ക്കാരിന് കൈമാറും. മാലിന്യം കുഴിച്ചു മൂടുന്നതിന് സ്ഥലം കïെത്തി നല്‍കാമെന്ന് യോഗത്തില്‍ പഞ്ചായത്തംഗങ്ങള്‍ വാഗ്ദാനം ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ അതത് പഞ്ചായത്തുകള്‍ ഭൂവുടമകളുടെ അനുമതിതേടി സ്ഥലം കïെത്തി നല്‍കണമെന്ന് എ.ഡി.എം നിര്‍ദേശം നല്‍കി.
സ്ഥലം കïെത്തി നല്‍കിയാല്‍ മാലിന്യം കുഴിച്ച് മൂടാനുള്ള സജ്ജീകരണങ്ങള്‍ക്ക് കോര്‍പ്പറേഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെയും സ്വകാര്യ ഏജന്‍സികളുടെയും സഹകരണം ഉറപ്പാക്കും. സ്ഥലം സന്ദര്‍ശിച്ച് മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും എ.ഡി.എം ജോണ്‍ വി. സാമുവല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."