ജവാന്മാര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് മണപ്പുറത്ത് എന്‍.എസ്.എസ് മെഴുകുതിരി ജ്വാലയര്‍പ്പിക്കും
ആലുവ: തീവ്രവാദികള്‍ക്കെതിരായ പേരാട്ടത്തിനിടയില്‍ കാശ്മീരിലെ ഉറിയില്‍ ജീവത്യാഗം ചെയ്ത ധീരജവാന്മാര്‍ക്ക് ആദരാജ്ഞലിയര്‍പ്പിക്കാന്‍ തോട്ടയ്ക്കാട്ടുകര എന്‍.എസ്.എസ് കരയോഗം ശിവരാത്രി മണപ്പുറത്ത് മെഴുകുതിരി ജ്വാലയര്‍പ്പിക്കും.ഇന്ന് വൈകിട്ട് 4 ന് മണപുറത്ത് സംഘടിപ്പിച്ചിട്ടുളള കുടുംബസംഗമത്തോടനുബന്ധിച്ചാണ് മെഴുകുതിരി ജ്വാലയര്‍പ്പിക്കുകയെന്ന് കരയോഗം പ്രസിഡണ്ട് ശ്രീധര്‍പൊതുവാള്‍ അറിയിച്ചു.
കുടുംബസംഗമം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡണ്ട് ഏ.എന്‍.വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനംചെയ്യും. ചലച്ചിത്രനടന്‍ കലാഭവന്‍ നവാസ് മുഖ്യതിഥിയായിരിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ സി.ഓമന, മുന്‍ അഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി ആര്‍.കെ.കൃഷ്ണകുമാര്‍, കരയോഗം സെക്രട്ടറി ബേബികരുവേലില്‍.വനിതാ താലൂക്ക് യൂണിയന്‍ സെക്രട്ടറി ഉഷാബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് തിരുവാതിരകളിയും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."