HOME
DETAILS

പദ്ധതി നടത്തിപ്പ് വിജയകരമാകുന്നത് സവിശേഷ പ്രവര്‍ത്തനത്തിലൂടെ: മന്ത്രി ജി സുധാകരന്‍

  
backup
September 24 2016 | 02:09 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%95%e0%b4%b0


ആലപ്പുഴ: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സവിശേഷപ്രവര്‍ത്തനവും താത്പര്യവും ഉണ്ടാകുമ്പോഴാണ് പദ്ധതി നടത്തിപ്പ് വിജയകരമാകുന്നതെന്ന് പൊതുമരാമത്ത്‌രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മാവേലിക്കരയെ പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താത്ത, എല്ലാ വീടുകളിലും കക്കൂസുള്ള ജില്ലയിലെ ആദ്യ നിയമസഭാ മണ്ഡലമായി പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 പദ്ധതി നടത്തിപ്പിനു വിഘാതമാകുന്നത് രാഷ്ട്രീയമല്ല. ചില ജനപ്രതിനിധികള്‍ക്കും ഉദ്യോഗ്സ്ഥര്‍ക്കും പദ്ധതി നടത്തിപ്പില്‍ മടിയാണ്. അതില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നുമില്ല. ജനങ്ങളുടെ പണം ജനങ്ങള്‍ക്ക് ഉപകാരപ്പെടും വിധം ജനകീയമായി ചെലവഴിക്കപ്പെടണം. സര്‍ക്കാര്‍ എല്ലാവര്‍ക്കും കക്കൂസ് നല്‍കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനത്ത് രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് വീട്ടില്‍ കക്കൂസില്ലായിരുന്നു.
കേരളം ഏറെ മെച്ചപ്പെട്ടുവെന്നും പലകാര്യങ്ങളിലും ഒന്നാംസ്ഥാനത്താണെന്നും അവകാശപ്പെടുമ്പോള്‍ ഇത്തരം സത്യങ്ങള്‍ മറച്ചുവെയ്ക്കപ്പെട്ടു. കക്കൂസുകളുടെ നിര്‍മാണ പുരോഗതിയില്‍ ജില്ല സംസ്ഥാനത്ത് ആറാം സ്ഥാനത്തുനിന്ന് രണ്ടാമതെത്തി. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ സമ്പൂര്‍ണ ശൗചാലയനേട്ടം കൈവരിക്കുന്ന ആദ്യ നിയമസഭാ മണ്ഡലമാണ് മാവേലിക്കരയെന്നും മന്ത്രി പറഞ്ഞു.ചാരുംമൂട് മജസ്റ്റിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ആര്‍. രാജേഷ് എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പദ്ധതി പൂര്‍ത്തീകരിച്ച പഞ്ചായത്തുകളെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും ആദരിച്ചു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ ബിജോയ് വര്‍ഗ്ഗീസ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, എ.ഡി.സി. ജനറല്‍ വി. പ്രദീപ്കുമാര്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസു സാറാമാത്യു, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് പി. അശോകന്‍ നായര്‍, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ജി. മുരളി, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്  ഷൈലാ ലക്ഷ്മണ്‍, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണന്‍, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് വി. ഗീത, പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയന്‍, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് വത്സല സോമന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുമ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് ഉമ്മന്‍, ജൂബിന്‍ പി. വര്‍ഗ്ഗീസ്, അരിതാ ബാബു, ഭരണിക്കാവ് ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിമല, ബ്ലോക്കു പഞ്ചായത്തംഗം നളിനി ദേവദാസ്, പഞ്ചായത്തംഗം എ.എം. നരേന്ദ്രന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  11 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago