സെമിനാര്‍ നടത്തി
കൊല്ലം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും സെന്റര്‍ ഫോര്‍ ബിഹേവിയര്‍ മോഡിഫിക്കേഷന് ആന്‍ഡ് റിസര്‍ച്ചിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികളില്‍ ഏറിവരുന്ന അപകട ചിന്തയും പ്രവര്‍ത്തികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. കുട്ടികളും സ്ത്രീകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ മേലധികാരികളും, ഡോക്ടര്‍മാര്‍, കൗണ്‍സിലേഴ്സ്, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സെമിനാര്‍ ജില്ലാ പൊലിസ് കമ്മിഷണര്‍ ഡോ. സതീഷ് ബിനോ ഉദ്ഘാടനം ചെയ്തു. ഫാ. പയസ് മല്യര് മോഡറേറ്ററായിരുന്നു. ഡോ. അമൃതരാജ് വിഷയാവതരണം നടത്തി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് സി.ജെ ആന്റണി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗങ്ങളായ റ്റി. കോമളകുമാരി, എം.എ. സഫറുള്ള ഖാന്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."