പാക് അധീന കശ്മീരില്‍ സൈനികാഭ്യാസം നടത്തില്ലെന്ന് റഷ്യ
ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ പാകിസ്താനുമൊത്ത് സംയുക്ത സൈനികാഭ്യാസം നടത്തില്ലെന്ന് റഷ്യ. പാക് അധീന കശ്മീരിലെ സൈനിക സ്കൂള്‍ പരിസരത്താണ് സൈനിക അഭ്യാസം നടക്കുക എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സൈനികാഭ്യാസത്തിന്റെ ഏക വേദി ചേരാട്ടിലായിരിക്കുമെന്നാണ് റഷ്യന്‍ എംബസി അറിയിച്ചു. പാക് അധിനിവേശ കശ്മീരിലോ ഗില്‍ഗിത് ബാല്‍ട്ടിസ്താന്‍ മേഖലയിലോ സൈനികാഭ്യാസങ്ങള്‍ നടത്തില്ലെന്നും എംബസി അറിയിച്ചു.
പാകിസ്താനില്‍ പ്രഥമ സംയുക്ത സൈനിക അഭ്യാസത്തിന് റഷ്യന്‍ സൈന്യം ഇന്നലെയോടെ പാകിസ്താനിലെത്തിയിരുന്നു. 200 റഷ്യന്‍ സൈനികരാണ് പാകിസ്താനിലെത്തിയത്. ഈ മാസം 24 മുതല്‍ അടുത്തമാസം ഏഴു വരെയാണ് സൈനിക പരിശീലനമെന്ന് പാക് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മലമുകളിലെ സൈനിക പരിശീലനത്തിന്റെ വിശദാംശങ്ങള്‍ ഇരുരാജ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ഒന്നരവര്‍ഷം മുമ്പ് പാക് സൈനിക മേധാവി റഷ്യയിലെത്തി ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സൈനിക സഹകരണം ഉറപ്പുവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."