ഭാര്യയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് പെണ്‍വാണിഭം; യുവാവും സംഘവും പിടിയില്‍
നെടുമ്പാശ്ശേരി: ഭാര്യയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് പെണ്‍വാണിഭം നടത്തിവന്ന യുവാവും സംഘവും പൊലിസ് പിടിയിലായി. രണ്ട് സ്ത്രീകളടക്കം അഞ്ച് പേരടങ്ങുന്ന സംഘമാണ് വലയിലായത്. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസിന് (40) ഇയാളുടെ ഭാര്യ സിബി (30), സിബിയുടെ കൂട്ടുകാരി കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അനിത (27), കൊടുങ്ങല്ലൂര്‍ സ്വദേശികളായ അജിത്(26), ദീപു(26) എന്നിവരാണ് പിടിയിലായത്.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ പറമ്പുശ്ശേരിയില്‍ വീട് വാടകയ്ക്കെടുത്താണ് പെണ്‍വാണിഭം നടത്തിവന്നിരുന്നത്. അടുവാശ്ശേരി സ്വദേശി ഷനൂബിന്റെ വീട് രണ്ട് മാസം മുന്‍പാണ് ഇവര്‍ വാടകയ്ക്കെടുത്തിരുന്നത്.അരിപ്പൊടി ബിസിനസ് നടത്തുന്നതിന് വേണ്ടിയാണ് വീട് വാടകയ്ക്കെടുക്കുന്നതെന്നായിരുന്നു ജസിന് പറഞ്ഞിരുന്നത്.
പിടിയിലായ അജിത്തും ദീപുവും ഇടപാടുകാരായി ഇവിടെ എത്തിയവരാണ്. ജെസിന്റെ ഭാര്യ സിബിയുടെ നഗ്നചിത്രങ്ങള്‍ വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുത്താണ് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
പറമ്പുശ്ശേരിയിലെ വീട്ടില്‍ നിരന്തരമായി സ്ത്രീകളും പുരുഷന്മാരും വന്നുപോയിക്കൊണ്ടിരിക്കുന്നതായി നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ വീട് പൊലിസ് നിരീക്ഷണത്തിലായിരുന്നു.
വിവിധ സ്ഥലങ്ങളില്‍ മാറിമാറി വീടുകള്‍ വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘമാണ് പിടിയിലായത്.സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."