HOME
DETAILS
MAL
വി.എസിന്റെ മുഖ്യമന്ത്രി പരാമര്‍ശം പരിശോധിക്കും: കോടിയേരി
backup
April 23 2016 | 11:04 AM
കാസര്‍കോട്: വി.എസിന്റെ 'മുഖ്യമന്ത്രി' പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച 'ജനസഭ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യാതെരുപാളിച്ചയും സംഭവിച്ചിട്ടില്ല. നേരത്തെ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് വി.എസ് അടക്കമുള്ളവരോട് അഭിപ്രായം ആരാഞ്ഞിരുന്നു. പിന്നീട് പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഒറ്റക്കെട്ടായാണ് മുന്നണിയുടെ പ്രവര്‍ത്തനം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരുമണ്ഡലത്തിലും പ്രശ്നങ്ങളില്ലെന്നും ഇപ്പോള്‍ ഉയര്‍ന്ന പരാമര്‍ശം സംബന്ധിച്ച് വി.എസിനോട് തന്നെ ചോദിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."