HOME
DETAILS

ഒമാനില്‍ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

  
backup
April 23 2016 | 11:04 AM

%e0%b4%92%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf
മസ്‌കറ്റ്: അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് സ്വദേശി ഉദയനാണ് (40) ഖൗല ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നിസ്വ കര്‍ഷയിലെ താമസസ്ഥലത്തുവച്ചാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദയന്റെ സുഹൃത്തുക്കള്‍ താമസസ്ഥലത്തെത്തി ആദ്യം നിസ്വ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്നാണ് ഖൗലയിലേക്ക് മാറ്റിയത്. ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഉദയന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ 13 വര്‍ഷമായി ഒമാനിലുള്ള ഉദയന്‍ കര്‍ഷയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യ നിഷയും മകള്‍ ചൈതന്യയും വേനലവധി ചെലവഴിക്കാനാണ് ഒമാനിലെത്തിയത്. മൂന്നുവര്‍ഷം മുമ്പാണ് ഉദയന്‍ അവസാനമായി നാട്ടിലേക്ക് പോയത്. കര്‍ഷക മലയാളി കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  43 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago