HOME
DETAILS

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പിയുടെ 'സ്മൃതിപഥ് ' പ്രദര്‍ശനം

  
backup
September 24 2016 | 21:09 PM

%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d

 

കോഴിക്കോട്: സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍വച്ച് ഇഞ്ചിഞ്ചായി വെട്ടിക്കൊലപ്പെടുത്തിയ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ക്ലാസ് മുറിയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന ഫോട്ടോ, അമ്പത്തിയൊന്ന് വെട്ടുകള്‍ കൊണ്ട് വികൃതമാക്കപ്പെട്ട സി.പി.എം വിമതനേതാവ് ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തിന്റെ ഭീതിജനിപ്പിക്കുന്ന ദൃശ്യം, പൊട്ടിക്കരയുന്ന കെ.കെ രമയെ ആശ്വസിപ്പിക്കുന്ന വി.എസ് അച്യുതാനന്ദന്‍, നാദാപുരത്ത് അടുത്തിടെ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അസ്‌ലം, മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞാദിനത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കാണിച്ച കാടത്തരങ്ങള്‍ തുടങ്ങി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീകരത തുറന്നു കാണിക്കുന്ന ദൃശ്യങ്ങളുമായി ബി.ജെ.പിയുടെ സ്മൃതിപഥ് പ്രദര്‍ശനം.
ബി.ജെ.പി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് സ്വപ്നഗരിയിലാണ് പ്രദര്‍ശനം ഒരുക്കിയത്. ജനസംഘത്തിന്റെ നാള്‍വഴികളും ദീനദയാല്‍ ഉപാധ്യായയുടെ ജീവിതവും സ്വപ്നങ്ങളും പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമെല്ലാം ഫോട്ടോപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാടത്തരങ്ങളുടെ ഫോട്ടോയാണ് പ്രദര്‍ശനത്തില്‍ നിറഞ്ഞു നിന്നത്.
ഇവയ്ക്കു പുറമെ, കേരളത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളും കേരളീയ കലകളും പൈതൃക പട്ടികയില്‍ ഇടം പിടിച്ച സ്ഥലങ്ങളുടേയുമെല്ലാം ഫോട്ടോകള്‍ പവലിയനില്‍ ഉണ്ട്. നരേന്ദ്രമോദി സര്‍ക്കാരിന്റെ പൊള്ളയായ വികസനവാഗ്ദാനങ്ങളും കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കാത്ത പദ്ധതികളുടെ സചിത്രവിവരണവും നിറയുന്ന ഫോട്ടോകളും ഇതിലുണ്ട്.
എന്നാല്‍ പ്രദര്‍ശനം ഗാന്ധിജിയെ സൗകര്യപൂര്‍വം മറന്നെന്ന ആരോപണവുമുണ്ടായിട്ടുണ്ട്. സ്മൃതിപഥ് ഫോട്ടോപ്രദര്‍ശനത്തില്‍ മഹാത്മാഗാന്ധിയുടെ ഒരു ഫോട്ടോ പോലും ഉള്‍പ്പെടുത്തിയില്ല. അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ഒരുക്കിയ ജനാധിപത്യ സംഗമത്തിന്റെ ബാനറിലും ആറന്‍മുള കണ്ണാടിയുടെ പ്രദര്‍ശനത്തിലും മാത്രം ഗാന്ധിജിയുടെ ചിത്രം ഒതുങ്ങിപ്പോയി.
ഫോട്ടോപ്രദര്‍ശനത്തിനു പുറമെ കയര്‍ഫെഡ്, കോട്ടക്കല്‍ ആര്യവൈദ്യശാല തുടങ്ങി വിവിധ സ്ഥാപങ്ങളുടെ സ്റ്റാളുകളും കൃഷ്ണന്റെ ഫോട്ടോകള്‍ മാത്രം വരച്ച് ശ്രദ്ധേയയായ കൊയിലാണ്ടി സ്വദേശി ജസ്‌നയുടെ വെണ്ണക്കണ്ണന്റെ ഫോട്ടോകളുമുള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് താന്‍ വരച്ച ഫോട്ടോ സമ്മാനമായി നല്‍കണമെന്ന ആഗ്രഹത്തോടെയാണ് ജസ്‌നയെത്തിയത്.
പ്രദര്‍ശനം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ജാതി-മത-വിശ്വാസ വിവേചനങ്ങളില്ലാത്ത ഭാരതമായിരുന്നു ദീനദയാല്‍ ഉപാധ്യായയുടെ സ്വപ്നം. അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. സമ്പന്നര്‍ക്കും ദളിതര്‍ക്കും ഒരേ കുടക്കീഴില്‍ കഴിയാവുന്ന സാമൂഹ്യസാഹചര്യമുണ്ടാവണമെന്നും രാഷ്ട്രീയം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഉപാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago