HOME
DETAILS
MAL
പൊലിസ് കളി ജയിച്ചു; തല്ലിയ ആളെ തിരിച്ചറിയാനാവാതെ മത്സ്യത്തൊഴിലാളി പിന്‍വാങ്ങി
backup
April 23 2016 | 17:04 PM
കൊച്ചി: കഴിഞ്ഞ അഞ്ച് മാസമായി പൊലിസ് കംപ്ലെയിന്റ് അതോറിറ്റിയുടെ മുന്പില് നടന്നു വന്ന കേസ് പൊലിസ് കളിച്ചു ജയിച്ചു. പരാതിക്കാരനെ വട്ടം കറക്കി പൊലിസ് നടത്തിയ കളിയില്‍ ഒടുവില്‍ പരാതിക്കാരന് തോല്‍വി സമ്മതിച്ചു. ഒരേ രീതിയില്‍ വസ്ത്ര ധാരണം നടത്തിവന്ന നിരവധി പൊലിസുകാരുടെ ഇടയില്‍ നിന്നും പലതവണ മാറി മാറി നോക്കിയിട്ടും യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ സാധിക്കാതെ മത്സ്യകച്ചവടക്കാരന് ഹനീഫ കുഴങ്ങിയതോടെ പ്രതിയെ കാണാമറയത്ത് നിര്‍ത്തി കേസ് അവസാനിപ്പിക്കാന്‍ പൊലിസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നിര്‍ദേശം നല്കി.
ഹനീഫ പറഞ്ഞ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡി.വൈ.എസ്.പി ആയിരുന്നു പ്രതിസ്ഥാനത്ത്. എന്നാല്‍ സാധാരണ പൊലിസ് വേഷം ധരിച്ച് മറ്റ് പൊലിസുകാരോടൊപ്പം ഹാജരായ പ്രതിയെന്ന് കരുതുന്ന ഡി.വൈ.എസ്.പിയെ കണ്ടെത്താന്‍ വാദിയ്ക്ക് സാധിക്കാതെ വരുകയായിരുന്നു. ഇതോടെ കേസ് അവസാനിപ്പിക്കാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 27ന് ആലപ്പുഴ ചങ്ങനാശേരി റോഡില്‍ പെരുന്നയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പെട്ടിവണ്ടിയില്‍ മീനുമായി വന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബ്ദുള്‍ റഹിം മകന് ഹനീഫയില്‍ നിന്നും രണ്ടര കിലോ ഗ്രാം മീന്‍ വാങ്ങുകയും മീനിന്റെ വില ചോദിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലിസ് ഓഫിസറാണ് മീന്‍ വാങ്ങിയത്. കാശു ചോദിച്ചപ്പോള്‍ തരാമെന്നു പറയുകയും പിന്നീട് പൊലിസ് വാഹനത്തിലെത്തിയ മറ്റൊരു ഓഫിസര്‍ കാശ് ചോദിച്ചതിന്റെ പേരില്‍ ഹനീഫയെ കരണത്തടിക്കുകയും, കഴുത്തിനു പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."