HOME
DETAILS
MAL
ഈരാറ്റുപേട്ടയില്‍ നിരോധിത പുകയില ഉല്പന്നങ്ങള് വില്പന വ്യാപകം
backup
September 25 2016 | 01:09 AM
ഈരാറ്റുപേട്ട: നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്‍പ്പന ഈരാറ്റുപേട്ടയില്‍ വ്യാപകമായി.
വടക്കേകര സിനിമ തീയേറ്ററുകളുടെ പരിസരങ്ങളിലും ഈരാറ്റുപേട്ട മുനിസിപ്പല്‍ സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് ,വടക്കേകരയിലെ അടഞ്ഞു കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്റെ മുന്നിലുമാണ് നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന നടക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളാണ് കൂടുതലും ഉപഭോക്താക്കള്‍. തമിഴ്നാട്ടില്‍ ശിവകാശി , മധുര കമ്പം എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവ ഇവിടെ എത്തുന്നത്.
തമിഴ് മേഖലയില്‍ നിന്നും സ്ഥിരമായി പുകയില ഉല്‍പ്പന്നങ്ങള്‍ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചരക്കു വണ്ടികളില്‍ ഒളിച്ചു കടത്തുന്നുണ്ട്. നഗരത്തിലെ ചില കച്ചവട കേന്ദ്രങ്ങളില്‍ രഹസ്യമായി ഒളിപ്പിച്ചാണു വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."