HOME
DETAILS
MAL
2050 ഓടെ രാജ്യത്ത് കുടിവെള്ളം ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് മുന്നറിയിപ്പ്
backup
April 23 2016 | 17:04 PM
മുംബൈ: ഇതേ അവസ്ഥയില്‍ പോവുകയാണെങ്കില്‍ 2050 ഓടെ രാജ്യത്ത് കുടിവെള്ളം ഇറക്കുമതിചെയ്യേണ്ടിവരുമെന്ന് മുന്നറിയിപ്പ്.
രാജ്യത്തെ ഭൂഗര്‍ഭ ജലലഭ്യത കുറയുകയും ജലസംരക്ഷണ പദ്ധതികള്‍ ജാഗ്രവത്താവാതിരിക്കുകയും ചെയ്യുന്നത് ആശങ്ക ഉയര്‍ത്തുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഭൂഗര്‍ഭ ജല മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1951ല്‍ 14,180 ലിറ്ററായിരുന്നു പ്രതിശീര്‍ഷ ഭൂഗര്‍ഭ ജല ലഭ്യത.
എന്നാല്‍ 1991 ആയപ്പോഴേക്കും ഇത് പകുതിയില്‍ താഴെയായി കുറഞ്ഞു. 2025 ആകുമ്പോഴേക്കും ഇത് 25 ശതമാനത്തിലും താഴെയായി കുറയുമെന്നാണ് വിലയിരുത്തല്‍. ഇങ്ങിനെ പോയാല്‍ 2050 ആകുമ്പോഴേക്കും കുടിവെള്ളം കിട്ടാക്കനിയാവും. ഭൂഗര്‍ഭ ജലം അനിയന്ത്രിതമായി ഊറ്റുന്നതോടൊപ്പം പ്രകൃതിയെ പരമാവധി നശിപ്പിക്കുന്ന പ്രവണതയും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."