HOME
DETAILS

ഉറി ഭീകരാക്രമം; ബി.ജെ.പി ദേശിയ കൗണ്‍സില്‍ പ്രത്യേക പ്രമേയം പാസാക്കി

  
backup
September 25, 2016 | 6:46 AM

%e0%b4%89%e0%b4%b1%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a6

കോഴിക്കോട്: ഉറി ഭീകാരാക്രമത്തെ അപലപിച്ച് ബി.ജെ.പി ദേശിയ കൗണ്‍സില്‍ പ്രത്യേക പ്രമേയം പാസാക്കി. ബി.ജെ.പി ദേശിയ പ്രസിഡണ്ട് അമിത്ഷാ അവതരപ്പിച്ച പ്രമേയം ചര്‍ചകളൊന്നുമില്ലാതെയാണ് കൗണ്‍സില്‍ പാസാക്കിയത്.

ബി.ജെ.പി അധികാരത്തിലിരിക്കുമ്പോള്‍ കശ്മിരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ പാകിസ്താനാവില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും ലോകത്തെ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്ന്അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രമേയത്തില്‍ പറഞ്ഞു.

കശ്മീരില്‍ സമാധാനം പുലര്‍ത്താനുള്ള നടപടികള്‍ക്ക് സര്‍ക്കാറിനോട് ആവശ്യപ്പെടും. കശ്മീര്‍ വിഷയത്തില്‍ അന്തിമ വിജയം ഇന്ത്യയുടേതായിരിക്കും. ഭരണഘടന അംഗീകരിക്കാത്ത ആരുമായും ചര്‍ച്ചക്കില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.


കശ്മിരില്‍ ഭീകരരുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് കൗണ്‍സില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു ഇന്ത്യന്‍ സൈന്യത്തിനാണ് പാര്‍ട്ടിയുടെ പിന്തുണ. ഭീകാരവാദത്തിനെതിരായ നിര്‍ണായക യുദ്ധത്തില്‍ ജനങ്ങളും പ്രതിപക്ഷവും സൈന്യത്തിന് പിന്തുണ നല്‍കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.

ഭീകരവാദത്തിനെതിരെ അന്തിമവിജയം സൈന്യത്തിനായിരിക്കും. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷി ആക്കിയവരെ ഓര്‍ത്ത് രാജ്യം ലജ്ജിക്കുന്നു. പാകിസ്താന്‍ ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുകയാണ്. ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  12 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  12 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  12 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  12 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  12 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  12 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  12 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  12 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  12 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  12 days ago