ഹോട്ടലില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടി
കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ നക്ഷത്ര ഹോട്ടലില്‍ ഷാഡോ പൊലിസ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 25 കുപ്പിയോളം മദ്യം പിടികൂടി. ഫോര്‍ട്ട്കൊച്ചി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ശനിയാഴ്ച രാത്രി 11 മണിയോട് കൂടിയാണ് ഷാഡോ സബ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം റെയ്ഡ് നടത്തിയത്. ഹോട്ടലുടമയ്ക്കും മാനേജര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഫോര്‍ട്ടുകൊച്ചി പൊലിസ് സ്റ്റേഷനു സമീപമുള്ള ഹോട്ടല്‍ നമ്പര്‍ 18 ലാണ് പൊലിസ് തിരച്ചില്‍ നടത്തിയത്.
ഹോട്ടലില്‍ ബാന്‍ക്വറ്റ് ഹാളിന് സമീപമുള്ള റൂമിലും കിച്ചനു സമീപമുള്ള രഹസ്യ മുറിയിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. അരുള്‍ ആര്.ബി കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി വിജയന് റെയ്ഡിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."